ദുരന്തവ്യാപ്തി ബോധ്യപ്പെട്ട് ലോകബാങ്ക്, എഡിബി സംഘം

തൊടുപുഴ: ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും പ്രളയക്കെടുതിയിലും ജില്ലയിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിന് എത്തിയ ലോകബാങ്ക്, ഏഷ്യന്‍ ഡെവലപ്‌മെന്റ്ബാങ്ക് പ്രതിനിധികള്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ സന്ദര്‍ശനം നടത്തി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഈ സംഘം റോഡ് ഗതാഗതം, ഭവനം, കൃഷി, പൊതുനിര്‍മിതികള്‍, അടിസ്ഥാന സൗകര്യങ്ങ ള്‍, ജീവനോപാധികള്‍ എന്നിവയ്ക്ക് നേരിട്ട വ്യാപകമായ നാശനഷ്ടങ്ങള്‍ നേരിട്ട് ബോധ്യമായതായി വെളിപ്പെടുത്തി. ജില്ലയിലെ സന്ദര്‍ശനത്തിനു ശേഷം ഇടുക്കി ഗവ. ഗസ്റ്റ്ഹൗസി ല്‍ ജില്ലാ കലക്ടറുമായി നടത്തിയ ചര്‍ച്ചയിലാണ് സംഘാംഗങ്ങള്‍ വിലയിരുത്തലുകള്‍ വ്യക്തമാക്കിയത്.
ജില്ലയിലെ അടിസ്ഥാന സൗകര്യങ്ങളുടെയും പൊതുനിര്‍മിതികളുടെയും ഭവനങ്ങളുടെയും നിലവിലുള്ള മൂല്യത്തിന് ഉപരിയായി നിലവിലുണ്ടായിരുന്ന സംവിധാനങ്ങള്‍ മെച്ചപ്പെട്ട സ്ഥിതിയില്‍ പുനര്‍നിര്‍മിതിക്കു വേണ്ടിവരുന്ന ചെലവുകള്‍ അടിസ്ഥാനമാക്കി പദ്ധതികള്‍ക്കുള്ള എസ്റ്റിമേറ്റ് രൂപപ്പെടുത്തണമെന്ന് നിര്‍ദേശിച്ചു. ജില്ലയുടെ പുനര്‍നിര്‍മിതിക്ക് ആവശ്യമായ നിര്‍ദേശങ്ങളും പദ്ധതികളും ഞായറാഴ്ചയ്ക്കകം ലഭ്യമാക്കുന്നതിന് സംഘം നിര്‍ദേശിച്ചു. ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും പൂര്‍ണ വിവരങ്ങള്‍ അടങ്ങിയ പ്രോജക്ടുകള്‍ ശനിയാഴ്ച ഉച്ചക്ക് 12നകം കലക്ടറേറ്റില്‍ ലഭ്യമാക്കണമെന്ന് ജില്ലാ കലക്ടര്‍ ജീവന്‍ ബാബു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ലോകബാങ്ക് സംഘത്തിലെ ടീം ലീഡര്‍ ദീപക് സിങ്, എഡി ബി കണ്‍സള്‍ട്ടന്റ് അനില്‍ ദാസ് ജില്ലാ കലക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്തു. സംഘാംഗങ്ങള്‍ അടുത്ത ദിവസങ്ങളില്‍ കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ സന്ദര്‍ശനം നടത്തും.

Next Story

RELATED STORIES

Share it