ദുരന്തമേഖല എന്‍ഡബ്ല്യുഎഫ് പ്രതിനിധിസംഘം സന്ദര്‍ശിച്ചു

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരിതം വിതച്ച പൂന്തുറ കടപ്പുറത്തെ വീടുകളും ദുരിതാശ്വാസ ക്യാംപുകളും നാഷനല്‍ വിമന്‍സ് ഫ്രണ്ട് സംസ്ഥാന പ്രതിനിധിസംഘം സന്ദര്‍ശിച്ചു. ജീവിതോപാധിക്ക് കടലിനെ മാത്രം ആശ്രയിച്ചിരുന്ന കുടുംബങ്ങളുടെ ദാരുണാവസ്ഥ വിവരണാതീതമാണെന്ന് സന്ദര്‍ശനത്തിനു ശേഷം ഭാരവാഹികള്‍ വ്യക്തമാക്കി. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവര്‍, ആഴക്കടലില്‍ നിന്നും ഇനിയും തിരിച്ചെത്താത്തവര്‍, മക്കളുമായി സുരക്ഷിത ജീവിതം നയിക്കാന്‍ കഴിയുമോയെന്ന് ആശങ്കപ്പെട്ട് കഴിയുന്ന മാതാക്കള്‍. ദുരിതാശ്വാസ ക്യാംപുകളിലെ കാഴ്ചകള്‍ അതിദയനീയമാണ്. പരിമിത സൗകര്യങ്ങളുള്ള ഈ ക്യാംപുകളിലേക്ക് ആവശ്യമായ സഹായങ്ങള്‍ എത്തുന്നില്ല. ഇത്തരമൊരു അവസ്ഥയില്‍ മതിയായ സൗകര്യങ്ങള്‍ ലഭ്യമാക്കലും ഇവരുടെ പുനരധിവാസത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടതും സര്‍ക്കാരിന്റെ ബാധ്യതയാണെന്നു സംസ്ഥാന പ്രസിഡന്റ് എ ല്‍ നസീമ പറഞ്ഞു. സംസ്ഥാനസമിതിയംഗം റജീന, ഹസീന, മാജിദ സംബന്ധിച്ചു.
Next Story

RELATED STORIES

Share it