ദുരന്തമുഖത്തെ ഓര്‍മകളുമായി ദേശീയ ദുരന്തനിവാരണ സേന

തൃശൂര്‍: ഇത്രയും കാലത്തിനിടയില്‍ നിരവധി രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതില്‍ ഏറ്റവും വലിയ ദുരന്തത്തെ നേരിട്ടത് കേരളത്തിലെ മഹാപ്രളയമായിരുന്നുവെന്ന് ദേശീയ ദുരന്തനിവാരണ സേനാ ഡെപ്യൂട്ടി കമാന്‍ഡന്റ് ജി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രളയത്തില്‍ ഒറ്റപ്പെട്ട നൂറുകണക്കിനാളുകളെ രക്ഷപ്പെടുത്തിയതും പ്രളയത്തെ തുടര്‍ന്ന് മരിച്ചയാളുടെ മൃതദേഹവും അവരോടൊപ്പമുള്ളവരെയും അതിസാഹസികമായി രക്ഷപ്പെടുത്തിയ സംഭവവും മറക്കാന്‍ കഴിയാത്തതാണ്്. രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയപ്പോള്‍ കേരളത്തിലെ ജനങ്ങളുടെ സഹകരണം വേറൊരിടത്തും കിട്ടാത്തതാണെന്നും അത് എടുത്തുപറയേണ്ടതാണെന്നും കമാന്‍ഡന്റ് പറഞ്ഞു. സേനാംഗങ്ങളായ ടി എം ജിതേഷ്, ബി എസ് സിങ്, എം കെ രാജീവ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it