kozhikode local

ദുരന്തനിവാരണ പരിശീലനം തുടങ്ങി

മുക്കം: നാഷണല്‍ സര്‍വീസ് സ്‌കീം ടെക്‌നിക്കല്‍ സെല്ലും സംസ്ഥാന കായിക യുവജന ഡയറക്ടറേറ്റും സംയുക്തമായി കള്ളന്‍ തോട് കെഎംസിടി എഞ്ചിനിയറിംഗ് കോളേജില്‍ സംസ്ഥാന തല എന്‍ഡാര്‍ട്ട് ദുരന്തനിവാരണ പരിശീലനം തുടങ്ങി. ഇന്ന് സമാപിക്കും. കാഞ്ചന കൊറ്റങ്ങല്‍ ഉദ്ഘാടനം ചെയ്തു.
കെഎംസിടി.ഇന്‍സ്റ്റിന്യൂഷന്‍സ് ഡയറക്ടര്‍ എന്‍ കുമുദിനി അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് ടെക്‌നിക്കല്‍ സെല്‍ സംസ്ഥാന പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ അബ്ദുള്‍ ജബ്ബാര്‍ അഹമ്മദ്, പ്രിന്‍സിപ്പല്‍മാരായ ഡോ. പി ജനാര്‍ദ്ദനന്‍, ഡോ. എലിസബത്ത് കുരുവിള, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ പ്രസീത, കെ രാജേന്ദ്രന്‍, ടി കെഅര്‍ഷാദ്, കെ ടി സുനു സുരേന്ദ്രന്‍ സംസാരിച്ചു.സംസ്ഥാനത്തെ വിവിധ എഞ്ചിനിയറിംഗ്, പോളിടെക്‌നിക് കോളേജുകളില്‍ നിന്ന് നൂറോളം വാളണ്ടിയര്‍മാര്‍ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്. തിരുവനന്തപുരത്തെ അക്കാദമി ഫോര്‍ മൗണ്ടനീയറിംഗ് ആന്റ് അഡ്വഞ്ചര്‍പ്പോര്‍ട്ട്‌സ് (അമാസ്) ആണ് ത്രിദിന സാഹസിക പരിശീലനം നല്‍കുന്നത്.
Next Story

RELATED STORIES

Share it