Idukki local

ദുരന്തനിവാരണത്തിന് സജ്ജരാക്കി സേനയുടെ മോക്ഡ്രില്‍

തൊടുപുഴ: പ്രകൃതി ദുരന്തങ്ങളും ജീവന് ഭീഷണിയായുള്ള അടിയന്തര സാഹചര്യങ്ങളും നേരിടുന്നതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് ദേശീയ ദുരന്തനിവാരണ സേന ജില്ലയില്‍ ഒന്‍പത് വരെ നടത്തുന്ന ബോധവല്‍ക്കരണ പരിപാടിക്ക്  വാഴത്തോപ്പ് സെന്റ് ജോര്‍ജ് സ്്കൂളില്‍ തുടക്കമായി. സബ് ഇന്‍സ്‌പെക്ടര്‍ ദിലീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘമാണ് മോക്ഡ്രില്ലിന് നേതൃത്വം നല്‍കിയത്. പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കം, കെമിക്കല്‍ ബയോളജിക്കല്‍ ന്യൂക്ലിയര്‍ ദുരന്തം തുടങ്ങിയ ആപത്ഘട്ടങ്ങള്‍ അപകടരഹിതമാംവിധം എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനെക്കുറിച്ച്  സംഘം കുട്ടികള്‍ക്ക് പരിശീലനം നല്‍കി. വെള്ളപ്പൊക്കം, കാട്ടുതീ, ഉരുള്‍പ്പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പാള്‍ ഏതൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നതിനെക്കുറിച്ചും ഹൃദയസ്തംഭനമുണ്ടാകുമ്പോഴും മാരകമായ അപകടങ്ങള്‍ ഉണ്ടാകുമ്പോഴും ഒരു വ്യക്തിയുടെ ജീവന്‍ എങ്ങനെ സുരക്ഷിതമായി സംരക്ഷിക്കാം എന്നതിനെ കുറിച്ചും  ഭൂമികുലുക്കം പോലുള്ള അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ സ്വീകരിക്കേണ്ട സുരക്ഷാ മാര്‍ഗങ്ങളെക്കുറിച്ചും സംഘം പ്രതിപാദിച്ചു. ആപത്ഘട്ടങ്ങളില്‍ സ്വന്തം ജീവനും വീട്ടുകാരുടെ ജീവനും സംരക്ഷിക്കുന്നതിനോടൊപ്പം തിരിച്ചറിയല്‍ രേഖകളും റേഷന്‍കാര്‍ഡ് പോലുള്ള രേഖകളും കയ്യില്‍ കരുതേണ്ടതിന്റെ ആവശ്യകതയും വിവരിച്ചു. ഇടുക്കി, പീരുമേട്, ഉടുമ്പന്‍ചോല, ദേവികുളം, താലൂക്കുകളിലാണ് നാഷണല്‍ ഡിസാസ്റ്റര്‍ റസ്‌പോണ്‍സ് ഫോഴ്‌സ്  മോക്ക് ഡ്രില്‍, ബോധവല്‍ക്കരണക്യാംപ് ഉള്‍പ്പെടെയുള്ള പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ന്   വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് കമ്മ്യൂനിറ്റി ഹാളിലും ഏഴിന് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍ ഹയര്‍സെക്കന്ററി സ്‌കൂളിലും എട്ടിന് മൂന്നാര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലും ഒന്‍പതിന് കുട്ടിക്കാനം മരിയന്‍ കോളജിലും പരിപാടി അവതരിപ്പിക്കും. പരിശീലനത്തിന് വാഴത്തോപ്പ് ഗ്രാമപ്പഞ്ചായത്ത്  ൈവസ് പ്രസിഡന്റ് ടോമി കൊച്ചുകുടി, താലൂക്ക് ഡെപ്യൂട്ടി തഹസീല്‍ദാര്‍മാരായ ജോര്‍ജ് കുര്യന്‍, സതീശന്‍ കെ എസ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്‍ പി സണ്ണി, നിക്‌സണ്‍ ജോണ്‍, അധ്യാപകര്‍, പിടിഎ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.മോക്ഡ്രില്ലിന് ആരക്കോണം ഫോ ര്‍ത്ത് ബറ്റാലിയന്‍ എന്‍ ഡി ആര്‍എഫ് അംഗങ്ങള്‍ നേതൃത്വം നല്‍കി. പിടിഎ പ്രസിഡ ന്റ് സാജന്‍ കുന്നേല്‍ മോക്ഡ്രി ല്‍ ഉദ്ഘാടനം ചെയ്തു.
Next Story

RELATED STORIES

Share it