Gulf

ദുബൈ കെ.എം.സി.സി. 'മൈ ഹെല്‍ത്ത്' ആറാം വര്‍ഷത്തിലേക്ക്

ദുബൈ കെ.എം.സി.സി. മൈ ഹെല്‍ത്ത് ആറാം വര്‍ഷത്തിലേക്ക്
X


ദുബയ്: ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി ആറാം വര്‍ഷത്തിലേക്ക്
ചുരുങ്ങിയ ചെലവില്‍ കൂടുതല്‍ ചികിത്സ എന്ന ഉദ്ദേശ്യത്തോടെ
ദുബൈ കെ.എം.സി.സി. നടപ്പാക്കിയ 'മൈ ഹെല്‍ത്ത്' ആരോഗ്യ
ഇന്‍ഷൂറന്‍സ് പദ്ധതി കൂടുതല്‍ ജനകീയതയോടെ ആറാം വര്‍ഷത്തിലേക്ക്
പ്രവേശിച്ചിരിക്കുകയാണ്. ദുബൈ ഹെല്‍ത്ത് അതോറിറ്റി മെഡിക്കല്‍
ഇന്‍ഷൂറന്‍സ് നിര്‍ബ്ബന്ധമാക്കിയ സാഹചര്യത്തില്‍ ഈ പദ്ധതി വന്‍
പ്രാധാന്യമര്‍ഹിക്കുന്നു.
വര്‍ദ്ധിച്ചുവരുന്ന ചികിത്സാ ചെലവുകള്‍ സാധാരണ പ്രവാസികള്‍ക്ക്
താങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ദുബൈ കെ.എം.സി.സി.
അതിന്റെ അംഗങ്ങള്‍ക്കും അനുഭാവികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും
ചെറുകിട കമ്പനികള്‍ക്കുമായി ചുരുങ്ങിയ ചെലവില്‍ ആരോഗ്യ
ഇന്‍ഷൂറന്‍സ് പരിരക്ഷ എന്ന ആശയവുമായി 2012ല്‍ മുന്നിട്ടിറങ്ങിയത്.
ആദ്യ വര്‍ഷം ആയിരം പേര്‍ക്കും, തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നാലായിരം
പേര്‍ക്കുവീതവും അംഗത്വം നല്‍കിയ പദ്ധതിയില്‍ ഈ വര്‍ഷം അയ്യായിരം
പേരെ ഉള്‍പ്പെടുത്തുന്നതിനാണ് 'മൈ ഹെല്‍ത്ത്' ലക്ഷ്യംവെക്കുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ ദുബൈ കെ.എം.സി.സി. പ്രസിഡന്റ് പി.കെ.
അന്‍വര്‍ നഹ പറഞ്ഞു.
ഒന്നര ലക്ഷം ദിര്‍ഹമിന്റെ വാര്‍ഷിക പരിധിയില്‍ യു.എ.ഇ.യിലും
സ്വന്തം നാട്ടിലും ചികിത്സ ലഭിക്കുന്ന വിധത്തിലാണ് ഈ പദ്ധതി
ആസൂത്രണം ചെയ്തിരിക്കുന്നത്. ലബോറട്ടറി, എക്‌സ്-റേ, സ്‌കാനിംഗ്
പരിശോധനകളും അഡ്മിറ്റ്, ഓപറേഷന്‍ തുടങ്ങിയവയും ലഭിക്കും.
ഡോക്ടറുടെ പരിശോധനാ ഫീസിന്റെ 20% (പരമാവധി 25 ദിര്‍ഹം)
മാത്രമാണ് രോഗികള്‍ നല്‍കേ ത്. ഒ.പി. ചികിത്സയില്‍ 20%
കോ-ഇന്‍ഷൂറന്‍സും നല്‍കണം. ഹെല്‍ത്ത് കാര്‍ഡ് എമിറേറ്റ്‌സ്
ഐ.ഡി.യുമായി ബന്ധിപ്പിക്കുന്ന മുറക്ക് 'വെല്‍ത്ത് നെറ്റ്‌വര്‍ക്കി'ന്റെ
യു.എ.ഇ.യിലെ ആയിരത്തിഅഞ്ഞൂറിലേറെ സേവന ദാതാക്കളില്‍പ്പെടുന്ന
ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഫാര്‍മസികള്‍, ലബോറട്ടറികള്‍ തുടങ്ങിയ
കേന്ദ്രങ്ങളില്‍ രോഗനിര്‍ണ്ണയവും ചികിത്സയും ലഭ്യമാവും. അടിയന്തിര
ഘട്ടങ്ങളില്‍ ഗവണ്‍ന്മെന്റ് ഹോസ്പിറ്റലുകള്‍ ഉള്‍പ്പടെ ഏതു
ആശുപത്രികളിലും ക്ലിനിക്കുകളിലും ചികിത്സ തേടാവുന്നതും 100%
ചികിത്സാ ചെലവും തിരിച്ച് ലഭിക്കുന്നതുമാണ്. നാട്ടിലെ ഏത്
ആശുപത്രികളിലും മുന്‍കൂട്ടി അപ്രൂവല്‍ വാങ്ങി അഡ്മിറ്റ് ചികിത്സ
തേടാവുന്നതാണ.് ഒറിജിനല്‍ ബില്ലുകള്‍ ഹാജരാക്കുന്ന മുറക്ക് 80%
ചികിത്സാ ചെലവ് തിരിച്ച് ലഭിക്കുന്നതാണ്. നാട്ടില്‍ ഡയറക്റ്റ് ബില്ലിംഗ്
സംവിധാനവും നിലവിലു്. ദുബൈ കെ.എം.സി.സി.യുടെ മൈ
ഹെല്‍ത്ത് ഇന്ഷൂറന്‍സ് പദ്ധതിയില്‍ പന്ത്ര് ഡോക്ടര്‍മാരും മറ്റ്
പാരാമെഡിക്കല്‍ ജീവനക്കാരുമടങ്ങിയ നല്ലൊരു വിഭാഗം തന്നെ
വഴികാട്ടികളായി രംഗത്ത് സജ്ജമാണ്.
അറുപത്തിയഞ്ച് വയസ്സിനു താഴെ പ്രായമുള്ളവരും അബുദാബി
വിസക്കാരല്ലാത്തവരുമായ ആര്‍ക്കും വിസ പേജ് അടക്കമുള്ള പാസ്‌പോര്‍ട്ട്
കോപ്പി, എമിറേറ്റ്‌സ് ഐ.ഡി. കോപ്പി എന്നിവയും വാര്‍ഷിക പ്രീമിയം
തുകയുമായി ദുബൈ കെ.എം.സി.സി.യുടെ അല്‍ ബറാഹ
ഓഫീസിലെത്തി അംഗത്വമെടുക്കാവുന്നതാണ്. ദുബൈ ഹെല്‍ത്ത്
അതോറിറ്റിയുടെ അംഗീകാരത്തോടെ ഓറിയന്റ് ദുബൈ ഇന്‍ഷൂറന്‍സിന്റെ
ഡി.എച്ച്.എ. എന്‍ഹാന്‍സ്ഡ് പ്ലാനില്‍ അംഗങ്ങളാവുന്നതോടെ വിസ
പുതുക്കലുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കുപയോഗിക്കാവുന്ന തരത്തിലാണ്
പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആക്ടിംഗ് ജനറല്‍ സെക്രട്ടറി
അഷ്‌റഫ് കൊടുങ്ങല്ലൂര്‍, ട്രഷറര്‍ എ.സി. ഇസ്മായില്‍, മൈ ഹെല്‍ത്ത്
ചെയര്‍മാന്‍ മുഹമ്മദ് പട്ടാമ്പി വ്യക്തമാക്കി.

Next Story

RELATED STORIES

Share it