Gulf

ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ ഡോ.ഹുസൈന്‍ സഖാഫിയുടെ പ്രഭാഷണം ശനിയാഴ്ച

ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ ഡോ.ഹുസൈന്‍ സഖാഫിയുടെ പ്രഭാഷണം ശനിയാഴ്ച
X
ദുബയ്: ദുബയ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പരിപാടികളുടെ ഭാഗമായി മര്‍കസ് വൈസ് ചാന്‍സലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടിന്റെ റമസാന്‍ പ്രഭാഷണം ശനിയാഴ്ച. ഇസ്ലാമും നവലോക ക്രമവും എന്ന വിഷയത്തിലാണു പ്രഭാഷണം. അല്‍ വസല്‍ ക്ലബ്ബില്‍ വെച്ചാണു ഈ വര്‍ഷത്തെ പ്രഭാഷണം ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍, മര്‍കസ് വൈസ് ചാന്‍സലര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്ന സഖാഫി സമകാലിക സമസ്യകളോട് സംവദിക്കാന്‍ പര്യാപ്തമാണ് വിശുദ്ധ ഇസ്ലാം എന്ന വിഷയത്തിലായിരിക്കും സംസാരിക്കുക. പത്ര സമ്മേളനത്തില്‍ മര്‍കസ് പ്രസിഡന്റ് മുസ്തഫ ദാരിമി വിളയൂര്‍, മര്‍കസ് മാനേജര്‍ അബൂബക്കര്‍ മൗലവി കട്ടിപ്പാറ, സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. മുഹമ്മദ് ഖാസിം, മുല്‍തക സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. കരീം വെങ്കിടങ്ങ്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ശരീഫ് കാരശ്ശേരി, മര്‍കസ് പബ്ലിക് റിലേഷന്‍ മാനേജര്‍ അബ്ദുസലാം സഖാഫി എരഞ്ഞിമാവ് എന്നിവര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it