Flash News

ബുര്‍ജ് ഖലീഫയ്ക്ക് സമീപത്തെ അഗ്നിബാധ; 16 പേര്‍ക്ക് പരിക്കേറ്റു

ദുബായ്: പുതുവര്‍ഷാഘോഷത്തിന്റെ ഒരുക്കത്തിനിടയ്ക്ക്  ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫയ്ക്ക് സമീപം ഇന്നലെ രാത്രിയുണ്ടായ  അഗ്‌നിബാധയില്‍ 16 പേര്‍ക്ക് പരിക്കേറ്റു.  ബുര്‍ജ് ഡൗണ്‍ ടൗണിന് സമീപമുള്ള ബഹുനില ഹോട്ടല്‍ സമുച്ചയമായ ഡൗണ്‍ടൗണ്‍ അഡ്രസ് പാലസിന് ഇന്നലെ രാത്രി 11 മണിയോടെയാണ് തീപ്പിടിച്ചത്. 18 നിലയുള്ള ഹോട്ടലിന്റെ താഴത്തെ നില മുതല്‍ മുകളില്‍ വരെ തീ ആളിപ്പടര്‍ന്നിട്ടുണ്ട്. ഇപ്പോഴും കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നുണ്ട്. ബുര്‍ജ് ഖലീഫയില്‍ രാത്രി 12 മണിക്ക് നടക്കാനിരിക്കുന്ന വെടിക്കെട്ട് കാണാനായി 10 ലക്ഷത്തോളം പേര്‍ ഹോട്ടലില്‍ ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it