malappuram local

ദുബയ് വിമാനത്തില്‍ ലേസര്‍ പതിച്ചത് പരപ്പനങ്ങാടി തീരത്തു നിന്ന്

കരിപ്പൂര്‍: കരിപ്പൂരില്‍ നിന്ന് ദുബയിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ കോക്പിറ്റിലേക്ക് ലേസര്‍ രശ്മി പതിച്ചത് പരപ്പനങ്ങാടി തീരദേശ മേഖലയില്‍ നിന്നാണെന്നു കണ്ടെത്തി.—
സംഭവത്തില്‍ വിവിധ വകുപ്പ് ഏജന്‍സികളുടെ സംയുക്ത അന്വേഷണം തുടങ്ങി.—കരിപ്പൂരില്‍ നിന്നു ബുധനാഴ്ച രാത്രി 10.35ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്-343 വിമാനത്തിന്റെ കോക്പിറ്റിലേക്കാണ് ഏഴ് എയര്‍ നോട്ടിക്കല്‍ മൈല്‍ ഉയരത്തില്‍ പടിഞ്ഞാറ് ഭാഗത്തുവച്ച് ലേസര്‍ പതിച്ചത്.—എട്ട് എയര്‍നോട്ടിക്കല്‍ മൈലാണ് അറബിക്കടലിലേക്കുള്ള ദൂരം.—ആയതിനാല്‍ പരപ്പനങ്ങാടി പോലിസ് സ്റ്റേഷന്‍ പരിധിയില്‍ തീരദേശ മേഖലയില്‍ നിന്നാണ് ലേസര്‍ രശ്മി എത്തിയതെന്ന് ബോധ്യമായി.—കരിപ്പൂരില്‍ നിന്ന് വിമാനം പറന്നുയര്‍ന്ന് മൂന്ന് മിനിട്ടിനിടയിലാണു സംഭവം.—ഗൗരവമറിയാതെ ലേസര്‍ ഉപയോഗിച്ചതാവാമെന്നാണ് പ്രാഥമിക നിഗമനം.—രാജ്യന്തര എയര്‍ ക്രാഫ്റ്റ് നിയമമനുസരിച്ച് വ്യോമയാന ഗതാഗത മേഖലയില്‍ ലേസര്‍ പ്രയോഗം നിരോധിച്ചിട്ടുണ്ട്. വൈമാനികനിരിക്കുന്ന കോക്പിറ്റിലേക്ക് ലേസര്‍ പതിച്ച വിവരം ഉടനെ കരിപ്പൂര്‍ എയര്‍ട്രാഫിക് കണ്‍ട്രോളിനെ അറിയിച്ചിരുന്നു.
—ഇവരാണ് സുരക്ഷ ഉദ്യോഗസ്ഥരെയും പോലിസിനെയും വിവരം അറിയിച്ചത്.—വിമാനം സുരക്ഷിതമായി ദുബയിലേക്ക് പറന്നെങ്കിലും അതീവ ഗുരുതരമായ സുരക്ഷ വീഴ്ചയായിട്ടാണ് വകുപ്പ് ഏജന്‍സികള്‍ സംഭവത്തെ കാണുന്നത്.—ലേസര്‍ രശ്മികളെ പിന്തുടര്‍ന്ന് ആയുധപ്രയോഗമടക്കം കൃത്യ സ്ഥാനത്ത് എത്തിക്കാനാവുമെന്നതിനാല്‍ വന്‍ ദുരന്തത്തിനാണു സാക്ഷ്യമാവുക.—സംഭവം നടക്കുമ്പോള്‍ 2,500 അടി ഉയരത്തിലായിരുന്നു വിമാനമുണ്ടായിരുന്നത്.—16,000 അടി ഉയരത്തില്‍ വരെ ലേസര്‍ പ്രയോഗിക്കാനാവും.— പ്രശ്‌നം മുന്‍നിര്‍ത്തി പരപ്പനങ്ങാടി പോലിസ് സ്റ്റേഷന്‍ പരിധിയിലെ തീരദേശപ്രദേശങ്ങളിലടക്കം പോലിസ് ബോധവല്‍ക്കരണം നടത്തി.
—മനപ്പൂര്‍വമല്ലാതെ പോലും ഇത്തരത്തിലുള്ള പ്രവൃത്തികള്‍ കടുത്ത കുറ്റകരമാണെന്നും കുട്ടികള്‍ ഇത്തരത്തിലുള്ള ലേസറുകളുപോയോഗിക്കുന്നത് ശ്രദ്ധിക്കണമെന്നും രക്ഷിതാക്കള്‍ക്ക് നിര്‍ദേശം നല്‍കി.—വിമാനത്തവാള സുരക്ഷ വിഭാഗം, കേരള പോലിസ്, ഐബി ഉള്‍പ്പടെയുള്ള ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവള പരിധിയില്‍ പറക്കുന്ന വിമാനത്തില്‍ ലേസര്‍ പതിച്ച സംഭവം നേരത്തേയും ഉണ്ടായിട്ടുണ്ട്.—മൂന്ന് വര്‍ഷം മുമ്പ് ഗള്‍ഫില്‍ നിന്നുള്ള ഒരു വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്റ് ചെയ്യുന്നതിന്റെ മിനിട്ടുകള്‍ക്ക് മുമ്പായിരുന്നിത്.
—വള്ളുവമ്പ്രം ഭാഗത്ത് നിന്നായിരുന്നു ലേസര്‍ രശ്മികള്‍ അന്ന് പതിച്ചിരുന്നത്. കരിപ്പൂര്‍ വിമാനത്താവള പരിധിയില്‍ ഉയരത്തില്‍ പതിക്കുന്ന ഇലക്ട്രാണിക് ഉപരണങ്ങളുടെ പ്രവര്‍ത്തനങ്ങളടക്കം ഇതുമൂലം നിരോധിച്ചിരിക്കുകയാണ്.—
വലിയ സമ്മേളനങ്ങളില്‍ കാമറ ഘടിപ്പിച്ച് വായുവില്‍ പറത്തി ഷൂട്ട് ചെയ്യുന്നത് പോലും നിരോധിച്ചിട്ടുണ്ട്.—
വിമാനത്താവള പരിസരങ്ങളിലും വിമാനങ്ങള്‍ പറക്കുന്ന സമയത്തും ലേസറുകള്‍ ഉപയോഗിക്കരുതെന്നും ഇത് വന്‍ അപകടങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കുമെന്നും പോലിസ് പറഞ്ഞു.—
Next Story

RELATED STORIES

Share it