Athletics

ദുബയ് മാരത്തണില്‍ എത്യേപ്യ തിളങ്ങി

ദുബയ്: സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേര്‍ഡ് ദുബയ്്് മാരത്തണില്‍ സ്ത്രീ-പുരുഷ വിഭാഗങ്ങളില്‍ അഞ്ച് ഉന്നത സ്ഥാനങ്ങള്‍ കരസ്ഥമാക്കി എത്യോപ്യന്‍ ഓട്ടക്കാര്‍ തിളങ്ങി. 30,000 രജിസ്‌റ്റേര്‍ഡ് ഓട്ടക്കാര്‍ ഉള്‍പ്പെടെ മൊത്തം 100,000 പേരാണ് ഇന്നലെ നടന്ന ദുബയ്് മാരത്തണില്‍ പങ്കെടുത്തത്. ശൈത്യം വീശിയിടിച്ച അന്തരീക്ഷത്തില്‍ കൃത്യം 6.30ന് ഓട്ടം ആരംഭിച്ചു. ജന്മനാട്ടുകാരായ ഓട്ടക്കാരെ പ്രോല്‍സാഹിപ്പിക്കാന്‍ എത്യോപ്യക്കാര്‍ തങ്ങളുടെ ദേശീയ നിറങ്ങളിലുള്ള വസ്ത്രങ്ങളണിഞ്ഞാണെത്തിയത്.
02:04:24 എന്ന സമയത്തിനകം ഓടിയെത്തി തെസ്ഫായി അബേറ ദിബാബ പുത്തന്‍ വിജയിയായി. സ്വന്തം നാട്ടില്‍ നിന്നുള്ള കഴിഞ്ഞ വര്‍ഷത്തെ ജേതാവ് ലെമി ബെര്‍ഹാനു ഹായ്‌ലിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് തെസ്ഫായി ഉന്നത വിജയം എത്തിപ്പിടിച്ചത്. ലെമി ഓടിയെത്തിയത് 02:04:33 സമയം കൊണ്ടായിരുന്നു.
2015 ജനുവരിയില്‍ മുംെൈബയില്‍ നടന്ന മാരത്തണില്‍ സ്ഥാപിച്ച 02:09:46:14 എന്ന റെക്കോര്‍ഡ് തകര്‍ത്തായിരുന്നു ദിബാബ ദുബൈയില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്. 02:04:46 എന്ന സമയത്തിനകം ഓടിയെത്തി സിഗായി മെക്കന്നന്‍ അസിഫ മൂന്നാമത് ഫിനിഷ് ചെയ്തു.
വനിതാ വിഭാഗത്തില്‍ എത്യോപ്യയുടെ തിര്‍ഫി സിഗായി ബെയേന്‍ 02:19:41 എന്ന സമയത്തിനകം ഒന്നാന്തരം പ്രകടനം പുറത്തെടുത്തു. അമേന്‍ ബെറീസോ ഷങ്കൂല്‍ രണ്ടാം സ്ഥാനത്തെത്തി. സമയം: 02:05:16. 02:22:29 സമയത്തിനുള്ളില്‍ ഓടിയെത്തി മെസലെച് മെല്‍കാമു ഹയ്‌ലേയെസൂസ് മൂന്നാമതായി.
പുരുഷന്മാരില്‍ എത്യോപ്യയുടെ സിസായ് ലെമ്മ കസായി (02:05:16) നാലാമാതായി ഫിനിഷ് ചെയ്തു. മുല്ലാ വാസിഹുന്‍ ലാകിവ് (02:05:44) അഞ്ചാം സ്ഥാനത്തെത്തി. വനിതകളില്‍ നാലാം സ്ഥാനത്തെത്തിയത് സുതൂം അസിഫ കെബഡെ (02:24:00) ആയിരുന്നു. മ്യൂളു സെബോക സെയ്ഫു (02:24:24) അഞ്ചാമതുമായി. എത്യോപ്യന്‍ വനിതകള്‍ക്ക് ശേഷം മികച്ച നേട്ടം സ്വന്തമാക്കിയത് ആറാം സ്ഥാനത്തെത്തിയ ബഹ്‌റൈന്റെ ശിതായി ആയിരുന്നു.
പുരുഷ വിഭാഗത്തില്‍ ആറാമതെത്തിയതും എത്യോപ്യക്കാരനായിരുന്നു -അബയ്‌നി അയേലി വുള്‍ഡെജിയോര്‍ജിസ്. ഫിനിഷ് ചെയ്ത സമയം: 02:06:45. പുരുഷ എത്യോപ്യക്കാര്‍ക്ക് ശേഷം മികച്ച പ്രകടനമുണ്ടായത് കെനിയന്‍ പൗരന്‍ സാമുവല്‍ കിപ്‌ളിമോ കൊസ്ജിയുടേതായിരുന്നു. ഏഴാം സ്ഥാനത്തെത്തിയ ഇദ്ദേഹം ഫിനിഷ് ചെയ്ത സമയം: 02:06:53.
Next Story

RELATED STORIES

Share it