ദുബയ് പഞ്ചനക്ഷത്ര ഹോട്ടലിലെ തീപ്പിടിത്തം; അധികൃതര്‍ അന്വേഷണം തുടങ്ങി

ദുബയ്: പുതുവര്‍ഷ ആഘോഷങ്ങള്‍ക്കു തൊട്ടുമുമ്പ് ദുബയ് ബുര്‍ജ് ഖലീഫയ്ക്കടുത്തുള്ള പഞ്ചനക്ഷത്ര ഹോട്ടലിലുണ്ടായ തീപ്പിടിത്തം സംബന്ധിച്ച് അധികൃതര്‍ അന്വേഷണം തുടങ്ങി. അഗ്നിശമനസേന തീ പടരുന്നത് നിയന്ത്രിച്ചെങ്കിലും ഹോട്ടലിന്റെ താഴെ നിലയില്‍നിന്ന് ഇപ്പോഴും പുക ഉയരുന്നുണ്ട്.
തീപിടിത്തമുണ്ടായ 20ാം നിലയില്‍നിന്ന് ഇപ്പോഴും തീ ഉയരുന്നതായി ബിബിസി റിപോര്‍ട്ട് ചെയ്യുന്നു. തീപ്പിടിത്തത്തില്‍ 16 പേര്‍ക്കു നിസ്സാര പരിക്കേറ്റു.
പുതുവര്‍ഷത്തലേന്ന് രാത്രി ഒമ്പതരയോടെയാണ് ബുര്‍ജ് ഖലീഫയ്ക്കു തൊട്ടടുത്തുള്ള ഹോട്ടലില്‍ തീപ്പിടിത്തമുണ്ടായത്. 63 നിലയുള്ള ഹോട്ടലിന്റെ മുകള്‍ നിലവരെ നിമിഷനേരം കൊണ്ടു തീ ആളിപ്പടര്‍ന്നു.ഒട്ടേറെ ആളുകള്‍ ഈ സമയം ബുര്‍ജ് ഖലീഫയിലെ പുതുവര്‍ഷ ആഘോഷങ്ങള്‍ കാണാന്‍ ഹോട്ടലിലും സമീപത്തുമായുണ്ടായിരുന്നു. ഇവരെ ഉടന്‍ തന്നെ ഒഴിപ്പിച്ചു സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. സിവില്‍ ഡിഫന്‍സ് വിഭാഗം മണിക്കൂറുകളോളം പരിശ്രമിച്ച ശേഷമാണ് തീ നിയന്ത്രണവിധേയമായത്.
ഹെലികോപ്റ്റര്‍ അടക്കമുള്ള സംവിധാനങ്ങളുപയോഗിച്ചാണ് തീയണച്ചത്. തീ പടര്‍ന്നു പിടിച്ചപ്പോഴുണ്ടായ പുക ശ്വസിച്ചതുമൂലം അസ്വസ്ഥത അനുഭവപ്പെട്ട 16 പേര്‍ക്കു ചികില്‍സ നല്‍കി.
Next Story

RELATED STORIES

Share it