ദുബയ് നഗരത്തില്‍ സിംഹത്തെ കണ്ടെത്തി

ദുബയ്: അല്‍ ബര്‍ഷയിലെ തെരുവുകളില്‍ അലഞ്ഞുനടക്കുന്ന നിലയില്‍ പെണ്‍ സിംഹത്തെ കണ്ടെത്തി. ഇതു ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ പോലിസിനെ അറിയിക്കുകയും തുടര്‍ന്ന് മൃഗശാല അധികൃതരെത്തി കൂട്ടിലാക്കുകയും ചെയ്തു. പിന്നീട് സിംഹത്തെ ഇന്നലെ ദുബയ് മൃഗശാലയിലേക്ക് കൊണ്ടുവന്നു. അനധികൃതമായി വീട്ടില്‍ വളര്‍ത്തുന്ന സിംഹമായിരിക്കും ഇതെന്നാണ് അധികൃതര്‍ കരുതുന്നത്. വന്യമൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നത് രാജ്യത്ത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
Next Story

RELATED STORIES

Share it