Flash News

ദുബയ് കെ.എം.സി.സി 'സ്‌നേഹസ്പര്‍ശം' 7ന് മുഖ്യമന്ത്രി സമര്‍പ്പിക്കും

ദുബയ് കെ.എം.സി.സി സ്‌നേഹസ്പര്‍ശം 7ന് മുഖ്യമന്ത്രി സമര്‍പ്പിക്കും
X
dubai kmcc

ദുബയ്: കേരള സര്‍ക്കാറിന്റെ സാമൂഹിക നീതി വകുപ്പിന് കീഴിലുള്ള പുനരധിവാസ കേന്ദ്രങ്ങളുടെ പശ്ചാത്തല സൗകര്യ വികസനത്തിനും അന്തേവാസികളുടെ ക്ഷേമത്തിനുമായി ദുബയ്്് കെ.എം.സി.സി 'സ്‌നേഹ സ്പര്‍ശം' പദ്ധതി നടപ്പാക്കുന്നു. കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷനുമായി ചേര്‍ന്ന് നടപ്പാക്കുന്ന ഈ പദ്ധതിയില്‍ സൗദി അറേബ്യയിലും ഇന്ത്യയിലും പ്രവര്‍ത്തിക്കുന്ന അല്‍ അബീര്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ആലുങ്ങല്‍ മുഹമ്മദാണ് പുനരധിവാസ കേന്ദ്രങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ കെ.എം.സി.സിക്കു വേണ്ടി സംഭാവന നല്‍കുന്നതെന്ന് അല്‍ബറാഹ ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ദുബയ് കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ, ജന.സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ട്രഷറര്‍ എ.സി ഇസ്മായില്‍ എന്നിവര്‍ അറിയിച്ചു.

സാമൂഹിക നീതി ദിനമായി സര്‍ക്കാര്‍ ആചരിക്കുന്ന ജനുവരി 7ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് കോഴിക്കോട് സ്വപ്നനഗരിയില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 70 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ പുനരധിവാസ കേന്ദ്രങ്ങള്‍ക്ക് സമര്‍പ്പിക്കും.
'സ്‌നേഹസ്പര്‍ശം' പദ്ധതിയുടെ ഭാഗമായി ദുബയ്്് കെ.എം.സി.സി നല്‍കുന്ന ഉപകരണങ്ങള്‍ മന്ത്രി ഡോ. എം.കെ മുനീര്‍, മുസ്‌ലിം ലീഗ് സംസ്ഥാന ജന.സെക്രട്ടറി കെ.പി.എ മജീദ്, ട്രഷറര്‍ പി.കെ.കെ ബാവ, ദുബയ്്് കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ എന്നിവരുടെ സാന്നിധ്യത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യമന്ത്രിക്ക് കൈമാറും. സാമൂഹിക നീതി വകുപ്പുമായി സഹകരിച്ച് ഒരു സന്നദ്ധ സംഘടന ഇത്തരമൊരു സേവന പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുന്നത് ആദ്യമാണ്. നൂതനമായ ആശയാവിഷ്‌കാരത്തിലൂടെ പ്രവാസ ലോകത്ത് നിറസാന്നിധ്യമായ ദുബയ്്് കെ.എം.സി.സിക്കു വേണ്ടി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹയും ജന.സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടിയും സാമൂഹിക നീതി മന്ത്രി ഡോ. എം.കെ മുനീറുമായി നേരത്തെ ഒപ്പുവെച്ച ധാരണാ പത്രം പ്രകാരമാണ് 'സ്‌നേഹസ്പര്‍ശം' നടപ്പാക്കുന്നത്.  'സ്‌നേഹസ്പര്‍ശം' പദ്ധതിക്കാവശ്യമായി വരുന്ന ചെലവ് കെ.എം.സി.സിയും സാമൂഹിക നീതി വകുപ്പും1:1 അനുപാതത്തിലാണ് വഹിക്കുന്നത്.
Next Story

RELATED STORIES

Share it