kasaragod local

ദുബയ് കെഎംസിസി ബൈത്തുര്‍റഹ്മ താക്കോല്‍ കൈമാറി

ഉദുമ: ദുബയ് കെഎംസിസി ഉദുമ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുമായി സഹകരിച്ച് നിര്‍മിച്ച ബൈത്തുറഹ്മയുടെ താക്കോല്‍ മാങ്ങാട്ടെ ഇബ്രാഹിമിന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല കൈമാറി. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് ഹമീദ് മാങ്ങാട് അധ്യക്ഷത വഹിച്ചു. റഫീഖ് മാങ്ങാട്, കല്ലട്ര മാഹിന്‍ ഹാജി, കെ ഇ എ ബക്കര്‍, ഉദുമ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍, പി ഗംഗാധരന്‍ നായര്‍, കെ നീലകണ്ഠന്‍, എം എസ് മുഹമ്മദ് കുഞ്ഞി, ജലീല്‍ കോയ, കാപ്പില്‍ മുഹമ്മദ് പാഷ, പി എ അബൂബക്കര്‍ ഹാജി, ഹംസ തൊട്ടി, എം എ മുഹമ്മദ് കുഞ്ഞി, സാദിഖ് പാക്യാര, ഉദുമ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദലി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പാദൂര്‍ കുഞ്ഞാമു ഹാജി, അന്‍വര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it