Flash News

ദുബയില്‍ ഹോവര്‍ ബോര്‍ഡിന് വിലക്ക്

ദുബയില്‍ ഹോവര്‍ ബോര്‍ഡിന് വിലക്ക്
X
hover-board-new

ദുബയ്:  അപകടങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ ദുബയിലെ പൊതു സ്ഥലങ്ങളില്‍ ഹോവര്‍ ബോര്‍ഡിന് വിലക്ക് ഏര്‍പ്പെടുത്തി. ഹോവര്‍ ബോര്‍ഡില്‍ കൂടി യാത്ര ചെയ്യുമ്പോള്‍ സൃഷ്ടിക്കുന്ന അപകടങ്ങള്‍ പരിഗണിച്ചാണ് വിലക്ക് അബുദബയില്‍ ആറ് വയസ്സുള്ള സ്വദേശി ബാലന്‍ ഹോവര്‍ ബോര്‍ഡിലൂടെ യാത്ര ചെയ്യുമ്പോള്‍ വാഹനം ഇടിച്ച് മരണപ്പെട്ടിരുന്നു. ഈയിടെ ദുബയ് മുഷ്രിഫ് പാര്‍ക്കിലൂടെ പോകുമ്പോള്‍ ഒരു ഫിലിപ്പെന്‍ യുവാവ് വൈദ്യുത കാലില്‍ ഇടിച്ചും മരണപ്പെട്ടിരുന്നു. കൂടാതെ നിരവധി അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. പൊതു ജനങ്ങളുടെ സുരക്ഷ പരിഗണിച്ച് താമസ കെട്ടിടങ്ങളിലും ഷോപ്പിംഗ് മാളുകളിലും പൊതു നിരത്തുകളിലും, പാര്‍ക്കുകളിലും ഉപയോഗിക്കാന്‍ പാടില്ലെന്ന് ദുബയ് നഗരസഭയുടെ ആരോഗ്യ സുരക്ഷാ വിഭാഗം മേധാവി എന്‍ജിനീയര്‍ മര്‍വാന്‍ അല്‍ മുഹമ്മദ് മുഹമ്മദ് വ്യക്തമാക്കി. ആദ്യ കാലത്ത് നല്ല വിലയുണ്ടായിരുന്ന ഹോവര്‍ ബോര്‍ഡിന് വില കുറഞ്ഞതിനെ തുടര്‍ന്ന് കുട്ടികളും യുവാക്കളുമായ യാത്രക്കാര്‍ വര്‍ദ്ധിച്ചിരുന്നു.
Next Story

RELATED STORIES

Share it