Flash News

ദുബയില്‍ സിലിക്കോണ്‍ മാളിന് തറക്കല്ലിട്ടു

ദുബയില്‍ സിലിക്കോണ്‍ മാളിന് തറക്കല്ലിട്ടു
X


ദുബയ്:  ലുലു ഗ്രൂപ്പിന്റെ സിലിക്കോണ്‍ മാളിന്  ദുബയ് സിലിക്കോണ്‍ ഒയാസിസ് അഥോറിറ്റി ചെയര്‍മാന്‍ (ഡി.എസ്.ഒ.എ) ശൈഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം തറക്കല്ലിട്ടു. ദുബയ്-അല്‍ അയിന്‍ റോഡില്‍ 100 കോടി ചിലവിട്ട് 23 ലക്ഷം ച.അടിയില്‍ നിര്‍മ്മിക്കുന്ന മാള്‍ 2020 ദുബയ് എക്‌സ്‌പോയില്‍ സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണമായിരിക്കും. ചടങ്ങില്‍ ലുലു ഗ്രൂപ്പ് എം.ഡി. എം.എ.യൂസുഫലി, ഡി.എസ്.ഒ.എ. ചെയര്‍മാന്‍ മുഹമ്മദ് അല്‍ സറൂനി സംബന്ധിച്ചു. ലുലു മാളിന്റെ നിര്‍മ്മാണം 30 മാസത്തിനകം പൂര്‍ത്തീകരിക്കുമെന്ന് യുസുഫലി വ്യക്തമാക്കി. മാളിലെ രണ്ട് നിലകളിലായി ഒരേ സമയം 3000 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനാകും. ദുബയ് എക്‌സ്‌പോയുടെ പ്രധാന വേദിയില്‍ നിന്നും അല്‍ മക്തൂം വിമാനത്താവളത്തില്‍ നിന്നും ദുബയ് മാളിലേക്ക് പെട്ടെന്ന് എത്താനാകും.
Next Story

RELATED STORIES

Share it