Flash News

ദുബയില്‍ സര്‍ക്കാര്‍ ഇന്നോവേഷന്‍ ഫോറം

ദുബയ്: ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡെന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് ദുബയ്് (ജിഡിആര്‍എഫ്എഡി) ആഭിമുഖ്യത്തില്‍ ഈ മാസം 24ന് രാവിലെ 9 മുതല്‍ ദുബയ് ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ ഗവണ്‍മെന്റ് ഇന്നൊവേഷന്‍ ഫോറം സംഘടിപ്പിക്കുന്നു. ബ്രിട്ടന്‍, കനഡ, ജപ്പാന്‍ രാജ്യങ്ങളില്‍ നിന്നുള്ള മൂന്നു പ്രഗല്‍ഭര്‍ ഫോറത്തില്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ച് സംസാരിക്കും. ശാസ്ത്ര-സാങ്കേതിക-ബൗദ്ധിക മേഖലകളില്‍ നിന്നുള്ള പ്രതിഭാശാലികളാണ് അവരുടെ അറിവുകളും അനുഭവങ്ങളും നൂതനാശയങ്ങളും സമ്മേളനത്തില്‍ കൈമാറുകയെന്ന് ദുബയ്് എമിഗ്രേഷനിലെ ക്രിയേറ്റീവ്-ഇന്നൊവേഷന്‍ കണ്‍സള്‍ട്ടന്റ് ഡോ. മനാഹില്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ ഥാബിത്, ഗവണ്‍മെന്റ് ഇന്നൊവേഷന്‍ ഫോറം ഔദ്യോഗിക വക്താവ് ക്യാപ്റ്റന്‍ സാലം മുഹമ്മദ് അലി സുല്‍ത്താന്‍ എന്നിവര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ജിഡിആര്‍എഫ്എഡി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍മര്‍റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഫോറത്തില്‍ ബ്രിട്ടനിലെ ചെല്‍സീ ആന്റ് വെസ്റ്റ്മിന്‍സ്റ്റര്‍ ഹോസ്പിറ്റല്‍ സര്‍ജറി-കാന്‍സര്‍ ഡിപാര്‍ട്‌മെന്റ് വിസിറ്റിംഗ് പ്രൊഫസര്‍ ഡോ. മൈക്കല്‍ എ ക്രാഫര്‍ഡ്, ഡോ. മൈക്കല്‍ ഗല്‍പ് (കനഡ), പ്രൊഫ. ഹിറോ (ജപ്പാന്‍) എന്നിവരാണ് പങ്കെടുക്കുക. സര്‍ക്കാര്‍ വകുപ്പുകളിലെ ഉന്നതോദ്യോഗസ്ഥര്‍ സന്നിഹിതരാവും.
സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ദുബയില്‍ ഇതാദ്യമായാണ് ഇത്തരത്തിലൊരു സമ്മേളനം നടത്തുന്നത്. . അതിനിടെ, ദുബയ്് എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മൂന്നിലെ എന്‍ട്രി പോയിന്റില്‍ ജിഡിആര്‍എഫ്എഡിയുടെ ബൂത്തുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഡോ. മനാഹില്‍ പറഞ്ഞു. നൂതന മാര്‍ഗങ്ങളിലൂടെ സേവനങ്ങളുടെ വിനിയോഗം ഇതുവഴി യാത്രക്കാര്‍ക്ക് ലഭ്യമാകും. ദുബയിയെ സ്മാര്‍ട് സിറ്റിയാക്കാന്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ്് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം വിഭാവനം ചെയ്ത പദ്ധതിയുടെ ഭാഗമായാണ് ഇത്തരമൊരു സമ്മേളനം ഒരുക്കിയിരിക്കുന്നത്.
Next Story

RELATED STORIES

Share it