Flash News

ദുബയില്‍ സഫാരി പാര്‍ക്കിന് തുടക്കം

ദുബയ്: വിനോദസഞ്ചാരികളുടെ മുഖ്യ ആകര്‍ഷകമായ ആഫ്രിക്കന്‍ മാതൃകയിലുള്ള സഫാരി പാര്‍ക്ക് ദുബയില്‍ ആരംഭിച്ചു. അവീര്‍ റോഡില്‍ 119 ഹെക്ടര്‍ സ്ഥലത്ത് ഒരു കോടി ദിര്‍ഹം ചെലവിട്ട് നിര്‍മിച്ചിരിക്കുന്ന  പാര്‍ക്കില്‍ 250 വ്യത്യസ്ത വിഭാഗത്തില്‍ പെട്ട 2,500 മൃഗങ്ങളെയാണ് ഒരുക്കിയിരിക്കുന്നത്. 2020 ആവുമ്പോഴേക്കും ഇത് 5000 ആക്കി ഉയര്‍ത്തുമെന്ന് ഉദ്ഘാടനം നിര്‍വഹിച്ച ദുബയ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ഹുസയ്ന്‍ ലൂത്ത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഏഷ്യന്‍ വില്ലേജ്, ആഫ്രിക്കന്‍ വില്ലേജ്, സഫാരി വില്ലേജ്, അറേബ്യന്‍ വില്ലേജ് എന്നീ വിഭാഗങ്ങളാക്കി തിരിച്ച് മൃഗങ്ങള്‍ വസിക്കുന്ന കേന്ദ്രങ്ങളിലൂടെ വാഹനങ്ങളില്‍ സഞ്ചരിച്ചാണ് സന്ദര്‍ശകര്‍ക്ക് ഇവ കാണാന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്. ലോകത്തിലെ ആദ്യത്തെ ഡ്രൈവ് ത്രൂ ചീങ്കണ്ണിപ്പാര്‍ക്ക്, വെള്ളത്തിനിടയിലൂടെ ഹിപ്പപൊട്ടാമസിനെ നോക്കാന്‍ സൗകര്യമുള്ള വാദി പാര്‍ക്ക് എന്നിവയെല്ലാം ദുബയ് സഫാരിയുടെ മാത്രം പ്രത്യേകതയാണ്. മുതിര്‍ന്നവര്‍ക്ക് 85ഉം കുട്ടികള്‍ക്ക് 30 ദിര്‍ഹവുമാണ് ഫീസ്, അംഗവൈകല്യമുള്ളവര്‍ക്കും 3 വയസ്സിന് താഴെയുള്ളവ ര്‍ക്കും പ്രവേശനം സൗജന്യമാണ്.
Next Story

RELATED STORIES

Share it