Flash News

ദുബയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ഇന്ത്യക്കാരന് വധശിക്ഷ

ദുബയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ഇന്ത്യക്കാരന് വധശിക്ഷ
X
dubai
ദുബയ്:  ഭാര്യയെ കൊലപ്പെടുത്തിയ ഇന്ത്യക്കാരനായ ഭര്‍ത്താവിനും കൂട്ടുകാരനായ പാക്കിസ്ഥാനിക്കും വധശിക്ഷ നല്‍കാന്‍ ദുബയ് സുപ്രീം കോടതി വിധിച്ചു. എ.ക്യൂ എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന ഇന്ത്യക്കാരനും ആര്‍.എ. എന്ന പാക്കിസ്ഥാനി യുവാവിനുമാണ് വധശിക്ഷക്ക് വിധിച്ചത്. ഭാര്യ ഭര്‍ത്താവിന്റെ കാമുകിയായ ഫിലിപ്പൈന്‍ യുവതിയുമായുള്ള അവിഹിത ബന്ധം ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്.

വധശിക്ഷ ഇളവ് ചെയ്യണമെന്ന് പ്രതികള്‍ കോടിതിയില്‍ ആവശ്യപ്പെട്ടങ്കിലും ചീഫ് ജസ്റ്റീസ് അബ്ദുല്‍ അസീസ് ക്രൂരമായി നടത്തിയ കൊലപാതകത്തിലെ  പ്രതികള്‍ ഇളവ് അനുവദിക്കുന്നില്ലെന്ന് വിധിക്കുകയായിരുന്നു. 2013 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഉറങ്ങുകയായിരുന്ന യുവതിയെ രണ്ട് പേരും കൂടി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അല്‍ അയിന്‍ റോഡില്‍ അല്‍ ഫുഖാ പ്രദേശത്ത് മണലാരണ്യത്തില്‍ മാലിന്യ ബാഗിലാക്കി ഉപേക്ഷിക്കുകയായിരുന്നു.
ബ്ഗ്ലാദേശിയായ ഒരു നഗരസഭാ ശുചീകരണ തൊഴിലാളിയാണ് മൃതദേഹം കണ്ടെത്തി പോലീസില്‍ വിവരം അറിയിച്ചത്. ഭര്‍ത്താവിന്റെ അവിഹിതം കണ്ടെത്തിയതിനെ തുടര്‍ന്ന് ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ദുബയിലുള്ള യുവതിയുടെ പിതാവും കോടതിയില്‍ മൊഴി നല്‍കിയിരുന്നു. അഞ്ചംഗ സുപ്രീം കോടതി ബെഞ്ച് ഐക്യകണ്‌ഠേനയാണ് വിധി പ്രഖ്യാപിച്ചത്.
Next Story

RELATED STORIES

Share it