Flash News

ദുബയില്‍ ബോംഴൂര്‍ മയ്യഴി പ്രദര്‍ശിപ്പിച്ചു

ദുബയില്‍ ബോംഴൂര്‍ മയ്യഴി പ്രദര്‍ശിപ്പിച്ചു
X
moni
ദുബയ്:  ഇ.എം  അഷറഫ് രചനയും സംവിധാനവും നിര്‍വഹിച്ച 'ബോംഴൂര്‍  മയ്യഴി'  എന്ന ഹൃസ്വ  ചിത്രം  ദുബായിയില്‍  പ്രദര്‍ശിപ്പിച്ചു. ഇ.എം അഷറഫിന്റെ ആദ്യ ചിത്രമാണിത്. എം . മുകുന്ദന്റെ  നോവലുകളിലെയും  കഥയിലെയും കഥാപാത്രങ്ങള്‍ എഴുത്തുകാരനെ മയ്യഴിയില്‍  വെച്ച്  ചോദ്യം ചെയ്യുന്ന സന്ദര്‍ഭങ്ങളിലൂടെയാണ്  ചിത്രം വികസിക്കുന്നത്..
കഥാപാത്രങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ കഥാകാരന്  ഉത്തരം മുട്ടുന്നു. ഒടുവില്‍ അവര്‍ ഓരോരുത്തരും കടലിന് നടുവിലെ വെള്ളിയാം കുന്നിലേക്ക് മടങ്ങുന്നു.  ചിത്രത്തിന്റെ   സംവിധായകനായ അഷ്‌റഫും  ചിത്രത്തില്‍  വേഷമിടുന്നുണ്ട്. എം . മുകുന്ദന്‍ എഴുത്തുകാരനായി തന്നെ ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. ഹൃസ്വ  ചിത്രങ്ങളുടെ  സാംമ്പ്രദായിക  രീതികളില്‍ നിന്നും വേറിട്ട ഒരുചിത്രമാണിത്. ദുബയില്‍ നടന്ന ചടങ്ങില്‍  ഡോ.ആസാദ് മൂപ്പന്‍, സുധീര്‍ കുമാര്‍ഷെട്ടി, അബ്ദുള്‍സലാം, നിസാര്‍ സെയിദ്, മൊയ്തീന്‍ കോയ, ഐസക് പട്ടാണിപറമ്പില്‍ , ഹിഷാം അബ്ദുള്‍ ഖാദര്‍,
രശ്മി രഞ്ചന്‍, തന്‌സി  ഹാഷിര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it