Flash News

ദുബയില്‍ നിന്ന് പുറപ്പെട്ട ജെറ്റ് എയര്‍വെയസ് വിമാനം ഡല്‍ഹിയില്‍ ട്രക്കിനിടിച്ചു.



ദുബയ്: ദുബയില്‍ നിന്നും 133 യാത്രക്കാരുമായി പുറപ്പെട്ട ജെറ്റ് എയര്‍വെയ്‌സ് വിമാനം ഇന്നലെ രാത്രി ഡല്‍ഹി വിമാനത്താവളത്തില്‍ ട്രക്കിലിടിച്ചു. ലാന്റിംഗ് ചെയ്ത വിമാനം പാര്‍ക്കിംഗ് ബേയിലേക്ക് മാറ്റുമ്പോഴാണ് വിമാനത്തിലെ യാത്രക്കാര്‍ക്കായി നല്‍കുന്ന ഭക്ഷണവുമായി എത്തിയ ട്രക്കിലിടിച്ചത്. രാത്രി 8 മണിക്ക് ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലാണ് അപകടം സംഭവിച്ചത്. താജ് സാറ്റ് കമ്പനിയുടെ കാറ്ററിംഗ് ട്രക്കാണ് വിമാനത്തില്‍ ഇടിച്ചത്. വിമാനത്തില്‍ നിന്നും ഉടനെ യാത്രക്കാരെ ഇറക്കി വിമാനം വിശദമായ പരിശോധന നടത്തി. അപകടത്തെ കുറിച്ച് അന്യേഷണം നടന്ന് കൊണ്ടിരിക്കുകയാണ്.
Next Story

RELATED STORIES

Share it