Flash News

ദുബയിലും സൗദിയിലും ഡ്രോണ്‍ ടാക്‌സി പറത്താന്‍ ചൈനീസ് കമ്പനി

ദുബയിലും സൗദിയിലും ഡ്രോണ്‍ ടാക്‌സി പറത്താന്‍ ചൈനീസ് കമ്പനി
X


ദുബയ്:  ആകാശത്തിലൂടെ പറക്കുന്ന ഡ്രോണ്‍ ടാക്‌സി പറത്താന്‍ അനുമതിക്കായി ചൈനീസ് കമ്പനി. അനുവാദം ലഭിക്കുകയാണങ്കില്‍ അടുത്ത വര്‍ഷം മുതല്‍ ദുബയിലും സൗദിയിലും ആകാശ ടാക്‌സി സര്‍വ്വീസ് നടത്താന്‍ തയ്യാറാണന്ന് പ്രമുഖ ചൈനീസ് ഡ്രോണ്‍ നിര്‍മ്മാതാക്കളായ ഈ ഹാംങ് കമ്പനി സിഇഒ. ഹുഹൗസി പറഞ്ഞു. ഇ.184 എന്ന ഡ്രോണായിരിക്കും ഇതിനായി ഉപയോഗിക്കുക. യാത്രക്കാര്‍ക്ക് സ്വയം നിയന്ത്രിക്കാന്‍ കഴിയുന്ന ഈ ഡ്രോണില്‍ ഒരേ സമയം രണ്ട് പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയും. മണിക്കൂറില്‍ 100 കി.മി. വേഗതയില്‍ പറക്കുന്ന ഈ ഡ്രോണിന് ഒരിക്കല്‍ ചാര്‍ജ്ജ് ചെയ്താല്‍ 25 മിനിറ്റ് ഒരേ സമയം പറക്കാന്‍ കഴിയും. ഇത്തരം ഡ്രോണുകള്‍ ലോക വ്യാപകമായി സര്‍വ്വീസ് നടത്താനാണ് തങ്ങള്‍ പദ്ധതി തയ്യാറാക്കുന്നതെന്ന് കമ്പനി വക്താക്കള്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി സിംഗപ്പൂരിലും ഏതാനും യൂറോപ്യന്‍ രാജ്യങ്ങളിലും സര്‍വ്വീസ് നടത്താന്‍ ഉടന്‍ കരാര്‍ ഒപ്പ് വെക്കും.
Next Story

RELATED STORIES

Share it