ദുതെര്‍തെയുടെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചു

മനില: ഫിലിപ്പീന്‍സ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റോഡിഗ്രോ ദുതെര്‍തെയുടെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. മെയ് ഒമ്പതിനു നടന്ന തിരഞ്ഞെടുപ്പില്‍ ദുതെര്‍തെ വിജയിച്ചതായുള്ള അനൗദ്യോഗിക വിവരം നേരത്തേ പുറത്തുവന്നിരുന്നു. അടുത്തമാസം 30നാണ് ദുതെര്‍ത്തെ പ്രസിഡന്റായി സ്ഥാനമേല്‍ക്കുക. രാജ്യം ഏകാധിപത്യ രീതിയിലേക്കു പോവുമെന്ന ആശങ്ക ദുതെര്‍തേയുടെ വിജയം മുന്നോട്ടുവയ്ക്കുന്നതായി രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തുന്നു.
Next Story

RELATED STORIES

Share it