ദുഃഖ വെള്ളിയില്‍ സിനിമാലോകം; പൊട്ടിക്കരഞ്ഞ് സിദ്ധാര്‍ഥ് ഭരതന്‍

കൊച്ചി: മലയാള സിനിമയുടെയും സാഹിത്യത്തിന്റെയും വിയോഗ വര്‍ഷമായ 2016ല്‍ തന്റെ പ്രിയ സുഹ്യത്തിന്റെ നഷ്ടം ഏറെ തളര്‍ത്തിയത് വാഹനാപകടത്തി ല്‍ നിന്നു കഷ്ടിച്ച് രക്ഷപെട്ട സിദ്ധാര്‍ഥ് ഭരതനെയാണ്. ഈ വര്‍ഷാരംഭം മുതല്‍ കലാരംഗത്തുള്ള ഓരോരുത്തരായി നഷ്ടപ്പെടുന്നതിന്റെ വേദനകള്‍ കടിച്ചമര്‍ത്തുമ്പോഴും കൂട്ടുകാരന്‍ ജിഷ്ണുവിനെ അവസാനമായി കാണാതിരിക്കാന്‍ സിദ്ധാര്‍ഥിന് കഴിഞ്ഞില്ല. ഊന്നുവടിയില്‍ സിദ്ധാര്‍ഥ് ഇന്നലെ ജിഷ്ണുവിന്റെ മ്യതദേഹം കാണാനെത്തിയത് വികാരനിര്‍ഭരമായ കാഴ്ചയായിരുന്നു. മ്യതദേഹത്തിനടുത്തെത്തിയ സിദ്ധാര്‍ഥ് പൊട്ടിക്കരഞ്ഞത് കൂടെയുള്ളവരുടെ കണ്ണുകളെയും ഈറനണിയിച്ചു. മാസങ്ങള്‍ക്കു മുമ്പ് അപകടത്തില്‍പെട്ട  സിദ്ധാര്‍ഥ്  ഏറെക്കാലത്തെ ആശുപത്രി വാസത്തിനു ശേഷമാണ് ജീവതത്തിലേക്ക് തിരിച്ചെത്തിയത്. 2016 ആരംഭിച്ചത് മുതല്‍ പ്രഗല്‍ഭരുടെ വിയോഗം മലയാളികളെ ഞെട്ടിച്ചുകൊണ്ടിരിക്കെയാണ് ജിഷ്ണുവിന്റെ മരണവാര്‍ത്തയും. ഈ മാസംതന്നെ സിനിമാ ലോകത്തുനിന്നും വിടവാങ്ങുന്ന മൂന്നാമത്തെ വ്യക്തിയാണ്  ജിഷ്ണു. കലാഭവന്‍ മണിയും വി ഡി രാജപ്പനും മരണപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ജിഷ്ണുവിന്റെയും മരണവാര്‍ത്ത. വി ഡി രാജപ്പന്റെ സംസ്‌കാരം കോട്ടയത്ത് നടക്കുന്നതിനിടെ ജിഷ്ണുവിന്റെ മരണ വാര്‍ത്തയും എത്തിയതോടെ സിനിമാ ലോകത്തിന് ഇന്നലെ ദുഃഖ വെള്ളിയായി. നടി കല്‍പനയും ഒ എന്‍ വി കുറുപ്പും കഥാകാരന്‍ അക്ബര്‍ കക്കട്ടിലും രാജാമണിയും ഷാ ന്‍ ജോണ്‍സണും ഛായാഗ്രഹകന്‍ ആനന്ദക്കുട്ടനും സംവിധായകരായ രാജേഷ് പിള്ളയും മോഹന്‍ രൂപും ഫിലിം ആര്‍ക്കൈവ്‌സ് സ്ഥാപകന്‍ പി കെ നായരും 2016ലെ നഷ്ടങ്ങളാണ്.
Next Story

RELATED STORIES

Share it