Flash News

ദീലിപ് പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു



ആലുവ: നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ചു പുറത്തുവന്ന നടന്‍ ദിലീപ് തന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ഇന്നലെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഉച്ചകഴിഞ്ഞ് അഭിഭാഷകനൊപ്പം നേരിട്ട് എത്തിയാണു പാസ്‌പോര്‍ട്ട് സമര്‍പ്പിച്ചത്. ജാമ്യം അനുവദിച്ച് ഹൈക്കോടതി ഇറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്ന ഏഴു ദിവസത്തിനകം പാസ്‌പോര്‍ട്ട് കോടതിക്ക് സമര്‍പ്പിക്കണമെന്ന ഉപാധി അനുസരിച്ചാണു പാസ്‌പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്.
Next Story

RELATED STORIES

Share it