ദീപിക ലേഖകന്‍ ജിബിന്‍ മുങ്ങി മരിച്ചു

കോഴിക്കോട്: വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ ദീപിക സ്റ്റാഫ് ലേഖകന്‍ മുങ്ങിമരിച്ചു. മൂഴിക്കല്‍ വിരുപ്പില്‍ അബിജി നിവാസില്‍ പി ജിബിന്‍(30) ആണു മരിച്ചത്. ദീപിക കോഴിക്കോട് ബ്യൂറോയിലെ റിപോര്‍ട്ടറാണ്. ഇന്നലെ രാവിലെ 11ഓടെ കോടഞ്ചേരി ഇരുവഴിഞ്ഞിപ്പുഴയിലെ പതങ്കയം വെള്ളച്ചാട്ടത്തിലായിരുന്നു ദുരന്തം.
കാലിക്കറ്റ് പ്രസ്‌ക്ലബിന് കീഴിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്ന് പിജി ഡിപ്ലോമ നേടിയ ജിബിന്‍ 2010 മുതല്‍ ദീപികയില്‍ റിപോര്‍ട്ടറാണ്. വര്‍ത്തമാനം, ജനയുഗം, കേരള കൗമുദി എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കസ്തൂരിരംഗന്‍ റിപോര്‍ട്ടുമായി ബന്ധപ്പെട്ട് ജിബിന്‍ ദീപികയില്‍ എഴുതിയ ലേഖനപരമ്പര ഏറെ ശ്രദ്ധേയമായിരുന്നു.
പിതാവ്: പൊറ്റമ്മല്‍ ബാബു(സിപിഎം ചെലവൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി). മാതാവ്: അജിത. ഭാര്യ: ദീപ്തി. സഹോദരന്‍: അബിന്‍ പി ബാബു. രാത്രി ഒമ്പതോടെ കോഴിക്കോട് മാവൂര്‍റോഡ് ശ്മശാനത്തില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു.
Next Story

RELATED STORIES

Share it