ദീപാ നിഷാന്തിന് പിന്തുണയുമായി ചെന്നിത്തല
BY swapna en9 Oct 2015 5:27 AM GMT
swapna en9 Oct 2015 5:27 AM GMT
തിരുവനന്തപുരം: തൃശൂര്‍ കേരളവര്‍മ കോളജിലെ ബീഫ് ഫെസ്റ്റ് വിവാദത്തില്‍ അധ്യാപിക ദീപാ നിഷാന്തിന് പിന്തുണയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രംഗത്ത്. ബീഫ് ഫെസ്റ്റിന്റെ പേരില്‍ അധ്യാപികയ്ക്കെതിരേ നടപടിയെടുക്കരുതെന്നും ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി ദേവസ്വം ബോര്‍ഡ് അധികൃതരുമായി സംസാരിച്ചിരുന്നതായും പോസ്റ്റില്‍ ചെന്നിത്തല വ്യക്തമാക്കി.
പോസ്റ്റില്‍ പറയുന്നത് 'തൃശൂര്‍ കേരളവര്‍മ കോളജിലെ ബീഫ് വിവാദം വിഷയത്തില്‍ ദീപ ടീച്ചര്‍ക്കെതിരേ നടപടി എടുക്കരുതെന്ന് കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിവാദത്തിനു പിന്നില്‍ രാഷ്ട്രീയലക്ഷ്യം മാത്രമാണുള്ളത്.
അതുകൊണ്ടുതന്നെ ബീഫ് ഫെസ്റ്റിനെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടുവെന്നാരോപിച്ച് ടീച്ചറെ ക്രൂശിക്കുന്നത് ശരിയായ നടപടിയല്ല. സംഭവത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ പ്രിന്‍സിപ്പലിനോട് റിപോര്‍ട്ട് ആവശ്യപ്പെടുക മാത്രമാണുണ്ടായതെന്നും കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം പി ഭാസ്കരന്‍നായര്‍ പറഞ്ഞു' എന്ന കുറിപ്പോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.

Next Story
RELATED STORIES
ഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMTപ്രധാനമന്ത്രി മുസ്ലിംകള്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു;...
24 April 2024 11:54 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMTനെല്ലിയമ്പം ഇരട്ടക്കൊല: പ്രതി അർജുൻ കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി ...
24 April 2024 11:44 AM GMTപ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവം; പ്രതി...
24 April 2024 11:43 AM GMT