Flash News

ദീപാവലി ദിനം ഡല്‍ഹി അഗ്നിശമനസേനയ്ക്ക് ലഭിച്ചത് 290 സഹായാഭ്യര്‍ഥനകള്‍

ന്യൂഡല്‍ഹി : ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് ഡല്‍ഹിയിലെ അഗ്നിശമന സേനയക്ക് സഹായം അഭ്യര്‍ഥിച്ച്് ലഭിച്ചത് 290 ഫോണ്‍വിളികള്‍. ആഘോഷങ്ങള്‍ക്കിടെയുണ്ടായ ചെറിയ അഗ്നിബാധകളുടെ രക്ഷാപ്രവര്‍ത്തനത്തിനായുള്ളവയായിരുന്നു ഇവയിലേറെയും. അഗ്നിശമനസേന വിപുലമായ തയ്യാറെടുപ്പുകളാണ് ദീപാവലി അപകടങ്ങളെ നേരിടാന്‍ ഒരുക്കിയിരുന്നതെങ്കിലും കാര്യമായ അനിഷ്ടസംഭവങ്ങളോ ആളപായമോ ഉണ്ടായില്ല. ദീപാവലി നാളില്‍ അര്‍ധരാത്രിക്കുശേഷം മാത്രം സഹായമര്‍ഥിച്ചുള്ള 128 ഓളം കോളുകള്‍ അഗ്നിശമന സേനയക്ക് ലഭിച്ചു. ആളുകള്‍ ആഘോഷത്തിന്റെ ഭാഗമായി ഏറ്റവുമധികം പടക്കംപൊട്ടിക്കുകയും മറ്റും ചെയ്യുന്ന വൈകീട്ട്് ആറിനും പത്തിനുമിടയിലാണ് ഏറെ അപകടങ്ങളുണ്ടായത് എന്ന് അഗ്നിശമനസേന അറിയിച്ചു.
Next Story

RELATED STORIES

Share it