ദീപാവലി കഴിഞ്ഞു; ഡല്‍ഹി മാലിന്യത്തിന്റെ പിടിയില്‍

ന്യൂഡല്‍ഹി: ദീപാവലി ആഘോഷങ്ങള്‍ക്ക്‌ശേഷം ല്‍ഹിയിലെ അന്തരീക്ഷ മലിനീകരണ നിരക്ക് ഗുരുതരമായി വര്‍ധിച്ചതായി റിപോര്‍ട്ട്. നഗരത്തില്‍ ചിലയിടങ്ങളില്‍ വായുമലിനീകരണ തോത് 20 മടങ്ങോളം വര്‍ധിച്ചു. അന്തരീക്ഷ നിലവാര, കാലാവസ്ഥാ പ്രവചന ഗവേഷണ സ്ഥാപനത്തിന്റെ കണക്കു പ്രകാരം നഗരത്തിലെ വായുമലിനീകരണ നിരക്ക് നിലവില്‍ ഏറ്റവും കൂടിയ നിലയിലാണ്.
ആനന്ദ് വിഹാര്‍, ആര്‍ കെ പുരം, മന്ദിര്‍ മാര്‍ഗ്, പഞ്ചാബി ബാഗ് തുടങ്ങിയ ഇടങ്ങളിലായിരുന്നു ഏറ്റവും കൂടുതല്‍ മലിനീകരണം. ആനന്ദ് വിഹാറില്‍ ദീപാവലി നാള്‍ രാത്രി 10 മുതല്‍ 12 വരെ ക്യുബിക് മീറ്ററില്‍ 2,000 മൈക്രോഗ്രാം ആയിരുന്നു മാലിന്യ പദാര്‍ഥങ്ങളുടെ അളവ്. സുരക്ഷിതമായ അളവായ 100 മൈക്രോ ഗ്രാമിന്റെ 20 മടങ്ങാണിത്.
Next Story

RELATED STORIES

Share it