ദീപയും അന്യസംസ്ഥാന തൊഴിലാളിയും സുഹൃത്തുക്കള്‍
BY swapna en11 May 2016 1:06 PM GMT
X
swapna en11 May 2016 1:06 PM GMT
[related]
കൊച്ചി; പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ സഹോദരി ദീപയ്ക്ക് ഹിന്ദി അറിയില്ലെന്ന് പറഞ്ഞത് കള്ളം.ദീപയും അന്യസംസ്ഥാന തൊഴിലാളിയും സുഹൃത്തുക്കളാണെന്ന വിവരം പോലിസിന് ലഭിച്ചു. ഇയാളുമായി ദീപ യാത്ര പോയിട്ടുണ്ട്. മുമ്പ് ദീപ ജോലി ചെയ്ത കട ഉടമയാണ് ദീപയ്ക്ക് ഹിന്ദി അറിയാമെന്ന മൊഴി നല്‍കിയത്. ഇതര സംസ്ഥാനക്കാര്‍ കടയില്‍ വരുമ്പോള്‍ ദീപയാണ് അവരോട് ഹിന്ദിയില്‍ സംസാരിക്കാറെന്നാണ് ഇയാള്‍ പോലിസിന് മൊഴി നല്‍കിയത്. തനിക്ക് ഹിന്ദി അറിയില്ലെന്ന് ദീപ നേരത്തെ പോലിസിന് മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷമായി ദീപയ്ക്ക് കുടുംബവുമായി ബന്ധമുണ്ടായിരുന്നില്ല എന്ന വിവരവും പോലിസിന് ലഭിച്ചിട്ടുണ്ട്. അമ്മയുടെ സഹോദരനൊപ്പമായിരുന്നു ദീപ താമസിച്ചിരുന്നത്. ഇക്കാലയളവില്‍ നിരവധി അന്യസംസ്ഥാന തൊഴിലാളികളുമായി ദീപയ്ക്ക് സുഹൃത്ത് ബന്ധമുണ്ടായിരുന്നു. ഈ സമയങ്ങളില്‍ ദീപ അമ്മയുടെയോ ജിഷയുടെയോ അടുത്തേക്ക് വന്നിരുന്നില്ല.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT