palakkad local

ദീപക് കുമാറിനെ ചെര്‍പ്പുളശ്ശേരിയിലേക്ക് മാറ്റി

ജെസി എം ജോയ്

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എസ്‌ഐ നിയമനത്തില്‍ വീണ്ടും ഇടപെടല്‍. മണ്ണാര്‍ക്കാട് എസ ്‌ഐ ദീപക് കുമാറിനെ ചെര്‍പ്പുളശ്ശേരിയിലേക്ക് മാറ്റി. നാട്ടുകല്‍ എസ്‌ഐ മഹേഷ്‌കുമാറിനെ പാലക്കാട് സൗത്തിലേക്കും ചെര്‍പ്പുളശ്ശേരി എസ്‌ഐ ജിഎസ് മുരളിധരനെ നാട്ടുകല്ലിലേക്കും നിയമിക്കാന്‍ ഉത്തരവായി.
നവംബര്‍ 26നാണ് മണ്ണാര്‍ക്കാട് എസ്‌ഐയായിരുന്ന ബഷീര്‍ സി ചിറയ്ക്കലിനെ പട്ടാമ്പിയിലിയേക്കു മാറ്റിയത്. പട്ടാമ്പി എസ്‌ഐ ദീപക്കുമാറിനെ ഷൊര്‍ണൂരിലേക്കും ഷൊര്‍ണൂര്‍ എസ്‌ഐ ദില്‍ഷാദ് മുഹമ്മദിനെ മണ്ണാര്‍ക്കാട്ടേക്കുമാണ് നിയമിച്ചിരുന്നത്. ഉത്തരവ് അനുസരിച്ച് ദീപക് കുമാര്‍ ഷൊര്‍ണൂരില്‍ ചുമതലയേറ്റു. ദില്‍ഷാദ് മുഹമ്മദ് ചുമതലയേല്‍ക്കാനായി മണ്ണാര്‍ക്കാട് എത്തിയ ഉടന്‍ ഷൊര്‍ണൂരില്‍ തന്നെ തുടരാന്‍ നിര്‍ദേശം വന്നു. ഇതോടെ മണ്ണാര്‍ക്കാട് ചുമതലയേല്‍ക്കാതെ അദ്ദേഹം ഷൊര്‍ണൂരിലേക്കു പോയി. ഷൊര്‍ണൂരില്‍ ചുമതലയേറ്റിരുന്ന ദീപക് കുമാര്‍ മണ്ണാര്‍ക്കാട്ടും ചുമതലയേല്‍ക്കുകയായിരുന്നു. ഈ നിയമനമാണ് വീണ്ടും മാറിയത്.
ദീപക് കുമാര്‍ പത്ത് മാസം മുമ്പാണ് മണ്ണാര്‍ക്കാടു നിന്ന് പട്ടാമ്പിയിലേക്കു പോയത്. ദീപക് കുമാറിനെ വീണ്ടും മണ്ണാര്‍ക്കാട് നിയമിക്കാന്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ഭരണ കക്ഷിയിലെ ഒരു പ്രമുഖ കക്ഷി ദീപക് കുമാറിനെ മണ്ണാര്‍ക്കാട് നിയമിക്കണമെന്ന നിര്‍ബന്ധത്തിലായിരുന്നു. ഇതിനു വഴങ്ങിയാണ് നിയമനം നടത്തിയത്. എന്നാല്‍ ഭരണകക്ഷിയിലെ തന്നെ മറ്റൊരു കക്ഷി ഇതിനെ എതിര്‍ത്തതോടെയാണ് എസ്‌ഐ നിയമനത്തില്‍ വീണ്ടും തിരിമറി നടന്നത്.
ദീപക് കുമാറിനെ മണ്ണാര്‍ക്കാട്ടേക്ക് കൊണ്ടുവരുന്നതിന് പിന്നില്‍ മണ്ണ്-മണല്‍ മാഫിയകളുടെ സമ്മര്‍ദ്ദമാണെന്നാണ് ഭരണ കക്ഷിയിലെ തന്നെ ചില— ഘടകകക്ഷികള്‍ ഉന്നയിക്കുന്ന ആരോപണം.
ഇക്കാര്യങ്ങള്‍ കാണിച്ച് കഴിഞ്ഞ ദിവസം തേജസ് വാര്‍ത്ത പ്രസിദ്ദീകരിച്ചിരുന്നു. അതേസ മയം മണ്ണാര്‍ക്കാട്ടേക്ക് വീണ്ടും വരുന്നതിനോട് താല്‍പര്യമുണ്ടായിരുന്നില്ലെന്ന് എസ്‌ഐ ദീപക് കുമാര്‍ പറഞ്ഞു. എസ്പിയുടെ നിര്‍ദേശം അനുസരിക്കുക മാത്രമാണുണ്ടായത്. ചുമതലയേറ്റ ദീപക് കുമാര്‍ അടുത്ത ദിവസം തന്നെ അവധിയിലായിരുന്നു.
Next Story

RELATED STORIES

Share it