Kottayam Local

ദിവാന്‍പുരത്ത് കുടിവെള്ളമില്ല ; നാട്ടുകാര്‍ പ്രതിഷേധിച്ചു



കോട്ടയം: മുനിസിപ്പാലിറ്റി 31ാം വാര്‍ഡിലെ തച്ചകുന്ന് പ്രദേശത്ത് കുടിവെള്ളം ലഭിക്കാതായിട്ട് മാസങ്ങള്‍. പ്രദേശത്തുള്ളവര്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. മുനിസിപ്പാലിറ്റി വക വെള്ളം ലോറിയില്‍ എത്തിച്ചുതരുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരു നടപടയും ഉണ്ടായിട്ടില്ല. ഇതു സംബന്ധിച്ച് നിരവധി തവണ വാര്‍ഡ് കൗണ്‍സിലറെ സമീപിച്ചിട്ടും പ്രശ്‌നത്തില്‍ ഇടപെടാന്‍ കൂട്ടാക്കിയിരുന്നില്ല. വാര്‍ഡ് കൗണ്‍സിലര്‍ ഷീനാബിനുവിനെ നിരവധി തവണയാണ് നാട്ടുകാര്‍ നേരില്‍കണ്ടത്. വാട്ടര്‍ അതോറിറ്റിക്കും കലക്ടര്‍ക്കും ഇതു സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. പ്രശ്‌നത്തില്‍ പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞയാഴ്ച വാര്‍ഡ് കൗണ്‍സിലര്‍ ഷീനാ ബിനുവിന്റെ വീട്ടിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തിയിരുന്നു.ഇതിന്റെ പേരില്‍ നാട്ടുകാരെ കള്ളക്കേസില്‍ കുടുക്കാനാണ് വാര്‍ഡ് കൗണ്‍സിലര്‍ ശ്രമിക്കുന്നതെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. ഉടന്‍ കുടിവെള്ളം ലഭ്യമാക്കുക, കള്ളക്കേസ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഇന്നലെ രാത്രി ഏഴിന്് ദിവാന്‍പുരത്തേക്ക് സിപിഐയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ മാര്‍ച്ച് നടത്തിയത്. ദിവാന്‍കവലയില്‍ നിന്ന് മാര്‍ച്ച് ആരംഭിച്ചു. വാര്‍ഡ് കൗണ്‍സിലറുടെ വീടിനു സമീപത്തുകൂടിയായിരുന്നു മാര്‍ച്ച്. സ്ത്രീകളടക്കം നിരവധിപേര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. മാസങ്ങളായി തുടരുന്ന കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമായി.
Next Story

RELATED STORIES

Share it