ദിവസേന കായിക പരിശീലത്തിന് ഒരു മണിക്കൂര്‍ മാറ്റിവയ്ക്കണം: സിബിഎസ്ഇ

ന്യുഡല്‍ഹി: വിദ്യാര്‍ഥികള്‍ക്ക് കായിക പരിശീലനങ്ങള്‍ക്കായി ദിവസം ഒരു മണിക്കുര്‍ നിര്‍ബന്ധമായി നീക്കിവയ്ക്കണമെന്ന് സിബിഎസ്ഇ. വിദ്യാര്‍ഥികള്‍ വ്യായാമമില്ലാതെ അലസരായി മാറുന്നത് തടയുന്നതിനാണ് സിബിഎസ്ഇ പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
ഒമ്പത് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് കായിക പരിശീലനങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് 150 പേജുവരുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ സിബിഎസ്ഇ പുറത്തിറക്കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് കായിക പരിശീലനങ്ങള്‍ക്കായി ദിവസം ഒരു മണിക്കുര്‍ നിര്‍ബന്ധമായി നീക്കിവയ്ക്കണം, വിദ്യാര്‍ഥികള്‍ ഏര്‍പ്പെടുന്നതിനുള്ള കായിക വിനോദങ്ങളുടെ പട്ടികയും നിര്‍ദേശിച്ചിട്ടുണ്ട്. ഇതില്‍ കുട്ടിക്ക് ഇഷ്ടമുള്ള കായിക വിനോദത്തിന്‍ ഏര്‍പ്പെടാന്‍ ഈ പീരിഡുകളില്‍ കുട്ടികളെ അനുവദിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.വിദ്യാര്‍ഥികളുടെ കായിക പരിശീലനം അധ്യാപകര്‍ വിലയിരുത്തുകയും ഗ്രേഡുകള്‍ നല്‍കുകയും വേണം. സിബിഎസ്ഇ വെബ്‌സൈറ്റ് വഴി ഇത് സമര്‍പ്പിക്കണം.
10, 12 ക്ലാസ് പരീക്ഷകള്‍ക്ക് ഈ ഗ്രേഡുകള്‍ നിര്‍ബന്ധമായും പരിഗണിക്കപ്പെടുമെന്നും എന്നാല്‍, ഇത് മാര്‍ക്ക് ലിസ്റ്റില്‍ രേഖപ്പെടുത്തില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. മുമ്പ്, ഹെല്‍ത്ത് ആന്റ് ഫിസിക്കല്‍ എജ്യുക്കേഷന്‍, വര്‍ക്ക് എജ്യുക്കേഷ ന്‍ എന്നിങ്ങനെ രണ്ട് തരത്തിലാണ് വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യ പഠനത്തിനുള്ള പീരീഡുകള്‍ നീക്കിവച്ചിരുന്നത്. ഇനിമുതല്‍ ഇവ രണ്ടും സംയോജിപ്പിച്ച് ദിവസവും ഒരു സ്‌പോര്‍ട്‌സ് പീരീഡ് ആയി നീക്കിവയ്ക്കണമെന്നാണ് നിര്‍ദേശം. അക്കാദമിക് വിഷയങ്ങള്‍ക്കാവശ്യമായ സമയം നഷ്ടപ്പെടാതിരിക്കാനാണ് ഇത്തരമൊരു ക്രമീകരണമെന്നും സിബിഎസ്ഇ അധികൃതര്‍ വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it