Flash News

ദിവസവേതന/കരാര്‍ ജീവനക്കാരുടെ വേതനം വര്‍ധിപ്പിച്ച് ഉത്തരവായി



തിരുവനന്തപുരം: സര്‍ക്കാര്‍ വകുപ്പുകള്‍, ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ദിവസ വേതന/കരാര്‍ ജീവനക്കാരുടെ വേതനം വര്‍ധിപ്പിച്ച് ഉത്തരവായി. ഈ ഉത്തരവ് കേന്ദ്ര സഹായപദ്ധതികളുള്‍പ്പെടെ വിവിധ പദ്ധതികളുടെ ജീവനക്കാര്‍ക്കും ക്ഷേമനിധി ബോര്‍ഡുകളിലെ ജീവനക്കാര്‍ക്കും (തനത് ഫണ്ടിന്റെ ലഭ്യതയ്ക്കു വിധേയമായി മാത്രം) ബാധകമാണ്. വര്‍ധിപ്പിച്ച നിരക്കുകള്‍ കാറ്റഗറി പ്രകാരം ചുവടെ: ദിവസവേതനം, പരമാവധി പ്രതിമാസ വേതനം, കരാര്‍ വേതനം എന്നീ ക്രമത്തില്‍ കാറ്റഗറി നമ്പര്‍-ഒന്ന് വിഭാഗത്തിലുള്ളവര്‍ക്ക് പരമാവധി ദിവസ വേതനം 630 രൂപ, പ്രതിമാസം പരമാവധി വേതനം 17,025. കരാര്‍ അടിസ്ഥാനത്തിലുള്ളവര്‍ക്ക് 17,325 രൂപ. കാറ്റഗറി-രണ്ട് 685, (18,450), 18,900 രൂപ. കാറ്റഗറി-മൂന്ന് 710 രൂപ,  (19,850 രൂപ), 19,950 രൂപ. കാറ്റഗറി-നാല് 735 രൂപ, (20,575 രൂപ), 21,000 രൂപ. കാറ്റഗറി-അഞ്ച്  790 രൂപ, (22,850 രൂപ), 23,100 രൂപ. കാറ്റഗറി-ആറ് 895 രൂപ, (25,900 രൂപ), 26,475 രൂപ. കാറ്റഗറി-ഏഴ് 945 രൂപ, (27,400 രൂപ), 27,825 രൂപ. കാറ്റഗറി-എട്ട് 1025 രൂപ, (28,675 രൂപ), 29,200 രൂപ. കാറ്റഗറി-ഒമ്പത് 1,025 രൂപ, (29,700 രൂപ), 30,675 രൂപ. കാറ്റഗറി-10 1,130 രൂപ, (33,875 രൂപ), 33,925 രൂപ. കാറ്റഗറി-11 1,365 രൂപ, (40,950 രൂപ), 41,475 രൂപ. കാറ്റഗറി-11 (എ) 1,470 രൂപ നിരക്കില്‍ (ആവശ്യമെങ്കില്‍) 44,100 രൂപ. കാറ്റഗറി-12 1,840 രൂപ, (53,300 രൂപ), 54,200 രൂപ.
Next Story

RELATED STORIES

Share it