ദില്‍വാലെ, ബാജിരാവ് മസ്താനി ചിത്രങ്ങള്‍ക്കെതിരേ പ്രതിഷേധം

മുംബൈ: ദില്‍വാലെ, ബാജിരാവ് മസ്താനി എന്നീ ചിത്രങ്ങളുടെ പ്രദര്‍ശനത്തിനെതിരേ ഹിന്ദുത്വസംഘടനകളുടെ പ്രതിഷേധം. മുംബൈക്കു പുറമേ മധ്യപ്രദേശ്, പൂനെ, ഗുജറാത്ത് എന്നിവിടങ്ങളിലും ചിത്രങ്ങള്‍ക്കെതിരേ ബിജെപിയും ഹിന്ദുസേനയും അടക്കമുള്ള ഹിന്ദുത്വസംഘടനകള്‍ പ്രതിഷേധിച്ചു. ഷാരൂഖ് ഖാന്‍ അഭിനയിച്ച ചിത്രമാണ് ദില്‍വാലെ.
ദില്‍വാലെയുടെ പ്രദര്‍ശനത്തില്‍ ഷാരൂഖിനെതിരേയായിരുന്നു പ്രതിഷേധം. അസഹിഷ്ണുതയ്‌ക്കെതിരേ അദ്ദേഹം പ്രതിഷേധിച്ചതാണ് ഹിന്ദുത്വസംഘടനകളെ പ്രകോപിപ്പിച്ചത്. പ്രതിഷേധക്കാരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കിയാണ് പലയിടത്തും പ്രദര്‍ശനം നടന്നത്. ചരിത്രത്തെ വളച്ചൊടിച്ചു കാണിക്കുന്നു എന്നാരോപിച്ചായിരുന്നു ബാജിരാവ് മസ്താനി എന്ന ചിത്രത്തിനെതിരായ പ്രതിഷേധം.
ബോളിവുഡിലെ പ്രമുഖനായ സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രമാണിത്.
മധ്യപ്രദേശിലും സമാനമായ സംഭവങ്ങള്‍ ഉണ്ടായതായി റിപോര്‍ട്ടുകളുണ്ട്. ഭോപാല്‍, ഇന്‍ഡോര്‍, ജബല്‍പൂര്‍ എന്നിവിടങ്ങളിലും ഹിന്ദുരാഷ്ട്രസംഘം അടക്കം വിവിധ വലതുപക്ഷ സംഘടനകള്‍ ഖാന്‍ ചിത്രത്തിന്റെ പ്രദര്‍ശനം തടസ്സപ്പെടുത്തി. ഗുജറാത്തില്‍ അഹ്മദാബാദ്, സൂറത്ത്, മെഹസാന എന്നിവിടങ്ങളിലായിരുന്നു പ്രതിഷേധം.

Next Story

RELATED STORIES

Share it