Flash News

ദിലീപ് വീണ്ടും തിയേറ്റര്‍ സംഘടനാ പ്രസിഡന്റ്



കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം ലഭിച്ച നടന്‍ ദിലീപ് ഒരു ദിനം പിന്നിടും മുമ്പേ നിര്‍മാതാക്കളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുനൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയുടെ (ഫിയോക്) പ്രസിഡന്റ് സ്ഥാനത്തു തിരിച്ചെത്തി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തിയേറ്റര്‍ സമരം മൂലം സിനിമാ മേഖല പ്രതിസന്ധിയിലായപ്പോള്‍ ദിലീപിന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ച സംഘടനയാണ് ഫിയോക്. നടി ആക്രമിക്കപ്പെട്ട കേസില്‍ ജൂലൈ 10ന് ദിലീപ് അറസ്റ്റിലായതിനു പിന്നാലെ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് അദ്ദേഹത്തെ നീക്കിയിരുന്നു.
Next Story

RELATED STORIES

Share it