Kerala

ദിലീപ് പുറത്തിറങ്ങി

ദിലീപ് പുറത്തിറങ്ങി
X


ആലുവ: 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ദിലീപ് പുറത്തിറങ്ങി. വൈകുന്നേരം അഞ്ചരയോടെയാണ് ദിലീപ് ജയില്‍ മോചിതനായത്. ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് ദിലീപിന്റെ അനുജന്‍ അനൂപും അഭിഭാഷകനും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് അങ്കമാലി മജിസ്‌ട്രേറ്റിന്റെ റിലീസിങ് ഓര്‍ഡര്‍ ഉദ്യോഗസ്ഥര്‍ ജയില്‍ സൂപ്രണ്ടിന്റെ മുമ്പാകെ ഹാജരാക്കി. ഇതോടെയാണ് ദിലീപ് ജയില്‍ മോചിതനായത്. ദിലീപിനെ സ്വീകരിക്കാന്‍ ആരാധകര്‍ ആലുവ സബ്ജയിലിലെത്തിയിരുന്നു. താരത്തെ സ്വീകരിക്കാന്‍ കുടുംബാഗങ്ങളും സിനിമ താരങ്ങളും ഉണ്ടായിരുന്നു. ജയിലിന് മുമ്പില്‍ കാത്തിരുന്ന ആരാധകരെ ദിലീപ് അഭിവാദ്യം ചെയ്തു. ആലുവയിലെ വീട്ടിലേക്കാണ് ദിലീപ് പോവുന്നത്. കര്‍ശന വ്യവസ്ഥകളോടെയാണ് ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ട് മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിക്കണം, രണ്ട് പേരുടെ ആള്‍ ജാമ്യവും ഒരു ലക്ഷം രൂപ കെട്ടിവെക്കണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നിവയാണ് ജാമ്യ വ്യവസ്ഥകള്‍. ദിലീപിന്റെ മൂന്നാം ജാമ്യഹരജിയിലാണ് ഹൈകോടതി വിധി പറഞ്ഞത്.
Next Story

RELATED STORIES

Share it