Flash News

ദിലീപിന് ജാമ്യം

ദിലീപിന് ജാമ്യം
X


[related] കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് ജാമ്യം ലഭിച്ചു. ഹൈക്കോടതിയാണ് കര്‍ശന ഉപാധികളോടെ ദിലീപിന് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്. നേരത്തെ രണ്ട് തവണ ഹൈക്കോടതിയും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു.
കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ ബോണ്ട് കെട്ടിവക്കണമെന്നും പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും ഉപാധിയുണ്ട്. തെളിവ് നശിപ്പിക്കരുതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
Next Story

RELATED STORIES

Share it