Flash News

ദിലീപിനെതിരെ സുനില്‍കുമാറിന്റെ മൊഴി; നടി ആക്രമിക്കപ്പെടുമെന്ന് ദിലീപിന് അറിയാമായിരുന്നു

ദിലീപിനെതിരെ സുനില്‍കുമാറിന്റെ മൊഴി; നടി ആക്രമിക്കപ്പെടുമെന്ന് ദിലീപിന് അറിയാമായിരുന്നു
X


കൊച്ചി: കൊച്ചിയില്‍ നടിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ നടന്‍ ദിലീപിനെതിരെ പള്‍സര്‍ സുനിയെന്ന സുനില്‍ കുമാറിന്റെ മൊഴി. നടി ആക്രമിക്കപ്പെടുമെന്ന് ദിലീപിന് നേരത്തെ അറിയാമായിരുന്നുവെന്ന് സുനില്‍ പോലീസിന് മൊഴി നല്‍കി. പള്‍സര്‍ സുനില്‍ ദിലീപിന് എഴുതി എന്നുപറയപ്പെടുന്ന കത്ത് പുറത്തുവന്ന സാഹചര്യത്തലാണ് പോലീസ് ഇയാളെ വീണ്ടും ചോദ്യം ചെയ്തത്. കത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ തന്നെ സുനില്‍ ഉറച്ചുനിന്നു.
അതേസമയം, സുനില്‍കുമാര്‍ ജയിലില്‍ ഉപയോഗിച്ചതായി പറയുന്ന മൊബൈല്‍ ഫോണും സിം കാര്‍ഡും കണ്ടെത്തി. തമിഴ്‌നാട്ടിലെ വിലാസത്തിലാണ് സിം കാര്‍ഡ് എടുത്തിരിക്കുന്നത്. മൊബൈല്‍ ഫോണും സിം കാര്‍ഡും ശാസ്ത്രീ പരിശോധനക്ക് വിധേയമാക്കുമെന്ന് പോലീസ് പറഞ്ഞു.
സുനില്‍കുമാറിനൊപ്പം ജയിലിലുണ്ടായിരുന്ന വിഷ്ണു, പത്തനംതിട്ട സ്വദേശി സനല്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗൂഢാലോചന നടത്തി, സുനിലിനെ സഹായിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.
അതേസമയം, തന്റെ നിരപരാധിത്വം തെളിയിക്കാന്‍ നുണപരിശോധനക്ക് തയ്യാറാണെന്ന് ദിലീപ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it