Flash News

ദിലീപിനെതിരെ സമര്‍പ്പിച്ച കുറ്റപത്രം കോടതി സ്വീകരിച്ചു

ദിലീപിനെതിരെ സമര്‍പ്പിച്ച കുറ്റപത്രം കോടതി സ്വീകരിച്ചു
X


അങ്കമാലി: നടിയെ അക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരായി പോലീസ് സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി സ്വീകരിച്ചു. മറ്റുപ്രതികളുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിച്ച സാഹചര്യത്തില്‍ അഭിഭാഷകരുടെ ആവശ്യ പ്രകാരമാണ് കുറ്റപത്രം സ്വീകരിച്ചത്. ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ക്ക് കോടതി ഉടന്‍ സമന്‍സ് അയച്ചേക്കും. ദിലീപ് അടക്കം പന്ത്രണ്ട് പ്രതികള്‍ക്കെതിരെയാണ് പോലീസ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. നേരത്ത ഏഴ് പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്‍കിയിരുന്നു. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയാണ് വിചാരണ ഏത് കോടതിയില്‍ നടത്തണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.

[related]
Next Story

RELATED STORIES

Share it