Flash News

ദിനേശ്വര്‍ ശര്‍മ കശ്മീര്‍ പൗരസമൂഹ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി



ശ്രീനഗര്‍: കശ്മീരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ കേന്ദ്രം നിയമിച്ച മധ്യസ്ഥന്‍ ദിനേശ്വര്‍ ശര്‍മ പൗരസമൂഹ പ്രതിനിധികളുമായും യുവജന സംഘടനകളുമായും ചര്‍ച്ച നടത്തി. ഇന്ന് അദ്ദേഹം രാഷ്ട്രീയ നേതാക്കളുമാും ഗവര്‍ണര്‍ എന്‍ എന്‍ വോറ, മുഖ്യമന്ത്രി മെഹബൂബ മുഫ്തി എന്നിവരുമായും ചര്‍ച്ച നടത്തും. കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണനിലയിലായാല്‍ സുരക്ഷാസേനയുടെ സാന്നിധ്യം കുറയ്ക്കണമെന്ന് ഒരു വിഭാഗം യുവാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, കശ്മീരിലെ പ്രമുഖ വ്യാപാരി സംഘടനകള്‍ ശര്‍മയെ കാണുന്നതില്‍ നിന്ന് വിട്ടുനിന്നു. എന്നാല്‍, ചെറു സംഘടനകളുടെ പ്രതിനിധികള്‍ മധ്യസ്ഥനുമായി ചര്‍ച്ച നടത്തി. അഖിലകക്ഷി സിഖ് ഏകോപനസമിതിയുടെ നേതൃത്വത്തില്‍ സിഖ് പ്രിതിനിധിസംഘവും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it