Flash News

ദിനകരനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് കേസ്‌



ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് അണ്ണാ ഡിഎംകെ (അമ്മ) നേതാവ് ടി ടി വി ദിനകരനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുത്തു. കള്ളപ്പണം വെളുപ്പിച്ചതിനാണ് കേസ്. കൈക്കൂലിയുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലിസ് ദിനകരനെതിരേ നേരത്തേ കേസെടുത്തിരുന്നു. തന്റെ പാര്‍ട്ടിക്ക് രണ്ടില ചിഹ്നം അനുവദിച്ചു കിട്ടുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന് കോഴ നല്‍കാന്‍ ശ്രമിച്ചുവെന്ന കേസില്‍ ഡല്‍ഹി പോലിസ് ഏപ്രില്‍ 25നാണ് ദിനകരനെ അറസ്റ്റ് ചെയ്തത്. ദിനകരന്‍ ഇപ്പോള്‍ ജയിലിലാണ്
Next Story

RELATED STORIES

Share it