Pathanamthitta local

ദാഹജലം നല്‍കി സില്ല ഫാന്‍സി മാതൃകയാവുന്നു

പത്തനംതിട്ട: നടപ്പാതയിലൂടെ കടന്നു പോവുന്നവര്‍ക്ക് ആരുടെയും അനുമതി ചോദിക്കാതെ തന്നെ ഒരിറ്റു കുടിവെള്ളം കൊടുക്കുക. ഇതിനവസരം ഒരുക്കിയിരിക്കുകയാണ് നഗരത്തിലെ സില്ല ഫാന്‍സി ഉടമ റിയാസ്. പത്തനംതിട്ട നഗരത്തിലെ സില്ല ഫാന്‍സി സ്റ്റോറിന് മുന്നിലെത്തുന്ന ആര്‍ക്കും കടയുടമ റിയാസിന്റെ വകയായി കുടിവെള്ളം റെഡി.
കൊടും വേനലില്‍ നടന്ന് തളരുന്നവര്‍ സില്ലയുടെ മുന്നിലെത്തിയാല്‍ അവിടെയിരുന്നു വെള്ളം കുടിച്ച് ദാഹം ശമിപ്പിച്ച് നടക്കാം. ഇത്തരം ഒരു ആശയം എങ്ങനെ വന്നുവെന്ന് ചോദിക്കുന്നവരോട് റിയാസിന്റെ മറുപടി. കുടിവെള്ളത്തിന്റെ വില നല്ലതുപോയെ അറിയുന്നവരാണ് ഞങ്ങളെന്നുമാത്രം. ജനറല്‍ ഹോസ്പിറ്റല്‍ റോഡില്‍ പഴയ പ്രസ് ക്ലബ്ബിന് സമീപത്താണ് സില്ല ഫാന്‍സിയുടെ പ്രവര്‍ത്തനം.
Next Story

RELATED STORIES

Share it