ദാവൂദ് ഇബ്രാഹീമിന്റെ സ്വത്ത് ലേലത്തില്‍ പിടിക്കുന്ന പത്രപ്രവര്ത്തകന് ഭീഷണി
BY Sumeera SMR6 Dec 2015 4:16 AM GMT
Sumeera SMR6 Dec 2015 4:16 AM GMT
മുംബൈ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹീമിന്റെ സ്വത്ത് ലേലംവിളിക്കാന്‍ തയ്യാറെടുത്ത മുന്‍ പത്രപ്രവര്ത്തകന് ഛോട്ടാ ഷക്കീലിന്റെ ഭീഷണി. എസ് ബാലകൃഷ്ണനെയാണ് ദാവൂദിന്റെ കൂട്ടാളിയായ ഛോട്ടാ ഷക്കീല്‍ ഫോണ്‍ സന്ദേശം വഴി ഭീഷണിപ്പെടുത്തിയത്.
ദാവൂദിന്റെ അധീനതയിലുള്ള ഏഴു വസ്തുവകകളില്‍ ഒന്നാണ് ബാലകൃഷ്ണന് ലേലത്തില്‍ പിടിക്കാന്‍ പോവുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന തന്റെ ദേശ് സേവാസമിതി എന്ന സര്‍ക്കാരിതര സംഘടനയ്ക്കു വേണ്ടിയാണ് ദാവൂദിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കെട്ടിടം ബാലകൃഷ്ണന് ലേലത്തില്‍ പിടിക്കുന്നത്. ഇംഗ്ലീഷ്-കംപ്യൂട്ടര്‍ പരിശീലന സ്ഥാപനമായിരിക്കും കെട്ടിടം. കെട്ടിടത്തിന് മഹാനായ രാജ്യസ്നേഹിയായിരുന്ന അഷ്ഫക്കുല്ലാ ഖാന്റെ പേരിടുമെന്ന് ബാലകൃഷ്ണന് അറിയിച്ചു. ദക്ഷിണ മുംബൈയിലെ പക്മോഡിയ തെരുവിലാണ് ദാവൂദിന്റെ ഇരുനില കെട്ടിടം. മയക്കുമരുന്നു കേസില്‍ സര്‍ക്കാര്‍ പിടിച്ചെടുത്തതാണ് ദാവൂദിന്റെ സ്വത്തുക്കള്‍.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT