ദാവൂദുമായി ബന്ധം: ഖദ്‌സെക്കെതിരേ ഹൈക്കോടതിയില്‍ ഹരജി

ന്യൂഡല്‍ഹി: അന്വേഷണത്തെ ഭയക്കുന്നില്ലെന്നും എന്തും നേരിടാന്‍ തയ്യാറാണെന്നും അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീമുമായി മഹാരാഷ്ട്ര മുന്‍മന്ത്രി ഏക്‌നാഥ് ഖദ്‌സെ ടെലിഫോണ്‍ വഴി നിരവധി തവണ ബന്ധം പുലര്‍ത്തിയതിന്റെ രേഖകള്‍ പുറത്തുവിട്ട ഹാക്കര്‍ മനീഷ് ബാംഗ്ലേ. ഏത് അന്വേഷണത്തിനും തയ്യാറാണെന്നും ഒന്നും മറച്ചുവയ്ക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. മനീഷിനെതിരേ അന്വേഷണം വേണമെന്ന് ഖദ്‌സെ ആവശ്യപ്പെട്ടിരുന്നു. [related]
മനീഷ് രാഷ്ട്ര സുരക്ഷയ്ക്ക് ഭീഷണിയാണെന്നും കള്ളനാണെന്നുമായിരുന്നു ഖദ്‌സേയുടെ ആരോപണം. മുംബൈ ഭീകരാക്രമണം ഉള്‍പ്പെടെയുള്ള നിരവധി കേസില്‍ ഇന്ത്യ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച ദാവൂദുമായുള്ള ടെലിഫോണ്‍ ബന്ധത്തിന്റെ പേരില്‍ ഏക്‌നാഥ് ഖദ്‌സേക്കു മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നിരുന്നു. പാകിസ്താന്‍ ടെലികോം കമ്പനിയുടെ ഡാറ്റാബേസ് ഹാക്ക് ചെയ്താണ് മഹാരാഷ്ട്രയിലെ ജല്‍ഗോണ്‍ സ്വദേശിയായ മനീഷും സുഹൃത്ത് ജയേഷും വന്‍കോളിളക്കം സൃഷ്ടിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. [related]
കഴിഞ്ഞ സപ്തംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള ഫോണ്‍ രേഖകളാണ് മനീഷ് ചോര്‍ത്തിയത്. കറാച്ചിയിലെ ദാവൂദ് ഇബ്രാഹീമിന്റെ വീട്ടില്‍ നിന്ന് മഹാരാഷ്ട്രയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ നമ്പറിലേക്കു പലപ്പോഴും കോള്‍വന്നതായി ഇവര്‍ മനസ്സിലാക്കുകയായിരുന്നു. താന്‍ രാജ്യത്തിന്റെ സുരക്ഷയ്ക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. താന്‍ കണ്ടെത്തിയതിന്റെ വിശദാംശങ്ങള്‍ ശേഖരിച്ചു ബോംബൈ ഹൈക്കോടതിയെ സമീപിച്ചിച്ചിട്ടുണ്ടെന്നും മനീഷ് അറിയിച്ചു.
സംഭവത്തില്‍ അന്വേഷണം വേണമെന്നാവ്യപ്പെടുന്ന ഹരജി ഇന്നു കോടതി പരിഗണിക്കുന്നുണ്ട്. ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധം അന്വേഷിക്കാന്‍ സിബിഐയെ ചുമതലപ്പെടുത്തണമെന്നാണ് ഹരജിയിലെ ആവശ്യം. തങ്ങള്‍ ഹാക്ക് ചെയ്ത വെബ് ലിങ്കുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിനാല്‍ എത്രയും വേഗം അന്വേഷണം ആരംഭിക്കണമെന്നും മനീഷ് ആവശ്യപ്പെട്ടു. മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എടിഎസ്) മനീഷില്‍ നിന്ന് വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം ഇപ്പോള്‍ അന്വേഷിക്കുന്നത് എടിഎസ്സാണ്.
Next Story

RELATED STORIES

Share it