ദാരിദ്ര്യത്തെ ചെറുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് വളര്‍ച്ച വേണം: ജെയ്റ്റ്‌ലി

കൊല്‍ക്കത്ത: ദാരിദ്ര്യത്തെ ചെറുക്കുന്നതിനും തൊഴിലുകള്‍ സൃഷ്ടിക്കുന്നതിനും സംസ്ഥാനങ്ങള്‍ കരുത്തുറ്റ സാമ്പത്തിക വളര്‍ച്ച പ്രാപിക്കേണ്ടത് ആവശ്യമാണെന്ന് കേന്ദ്ര ധന—മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കഴിഞ്ഞ 35 വര്‍ഷക്കാലത്തെ രാഷ്ട്രീയം മൂലം വ്യവസായവല്‍ക്കരണം താറുമാറായ പശ്ചിമബംഗാള്‍ പോലുളള കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അധിക വളര്‍ച്ച ഉണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ബംഗാള്‍ ആഗോള വ്യവസായ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഇന്ത്യയുടെ മൊത്ത ഉല്‍പാദന വളര്‍ച്ച 7.5 ശതമാനമാണ്. രാഷ്ട്രീയ ഭിന്നതയുണ്ടെങ്കിലും കരുത്തുറ്റ സംസ്ഥാനങ്ങള്‍ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് കരുത്തുറ്റ ഇന്ത്യയെന്നാണ് ദേശീയ മൊത്ത ആഭ്യന്തര ഉല്‍പാദന വളര്‍ച്ചയുടെ 6 മുതല്‍ 7 ശതമാനം വരെയാണ് പശ്ചിമബംഗാളിന്റെ സംഭാവന.
വളര്‍ച്ചയുടെ കാര്യത്തില്‍ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളെക്കാള്‍ പിറകിലാണ് കിഴക്കന്‍ സംസ്ഥാനങ്ങള്‍. കഴിഞ്ഞ മുന്നുമൂന്നര പതിറ്റാണ്ടുകാലത്തെ രാഷ്ട്രീയം പശ്ചിമബംഗാളിന്റെ വ്യവസായവല്‍ക്കരണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ബംഗാളിന്റെ പ്രതാപം വീണ്ടെടുക്കാന്‍ കേന്ദ്രത്തിന്റെ എല്ലാ സഹായവും ഉണ്ടാവും. നിക്ഷേപകരെ ആകര്‍ഷിക്കുന്ന നയം ബംഗാള്‍ പിന്തുടരുന്നുവെങ്കില്‍ ദാരിദ്ര്യത്തിനെതിരെ പൊരുതാന്‍ ആവശ്യമായ വരുമാനം ഉണ്ടാവുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
Next Story

RELATED STORIES

Share it