Second edit

ദാമ്പത്യബലാല്‍ക്കാരം

പടിഞ്ഞാറന്‍ രാജ്യങ്ങളെപ്പോലെ ദാമ്പത്യബലാല്‍ക്കാരം കുറ്റകരമായി പ്രഖ്യാപിക്കാന്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ സാധ്യമല്ലെന്ന മേനകഗാന്ധിയുടെ പ്രസ്താവന വനിതാ, മനുഷ്യാവകാശ സംഘടനകളുടെ ശക്തിയായ എതിര്‍പ്പ് ക്ഷണിച്ചുവരുത്തുമെന്നതില്‍ സംശയമില്ല.
ദാമ്പത്യത്തിനുള്ളിലായാലും പുറത്തായാലും ഇണയുടെ സമ്മതമില്ലാതെ നടത്തുന്ന രതിവേഴ്ച ബലാല്‍സംഗമാണെന്നും അതു നിയമപരമായി കുറ്റകരമാണെന്നുമുള്ള അഭിപ്രായം 20ാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയിലാണ് യൂറോപ്പിലെങ്ങും ആഞ്ഞടിച്ചത്. വിവാഹജീവിതത്തിലെ തുല്യത, സ്വന്തം ശരീരത്തില്‍ സ്ത്രീക്കുള്ള സ്വയംനിര്‍ണയാവകാശം, ഭാര്യ ഭര്‍ത്താവിന് സ്വത്തല്ല എന്ന തിരിച്ചറിവ് തുടങ്ങിയ ആശയങ്ങള്‍ ഇതൊരു മനുഷ്യാവകാശപ്രശ്‌നമാക്കി മാറ്റി. പ്രജനനം, ഗര്‍ഭനിരോധനം, ഗര്‍ഭഛിദ്രം എന്നിവയോടുള്ള മനോഭാവത്തിലും മാറ്റം വന്നു. ഐക്യരാഷ്ട്രസഭ ഇതൊരു മനുഷ്യാവകാശപ്രശ്‌നമായി അംഗീകരിച്ചു. മിക്ക പാശ്ചാത്യരാജ്യങ്ങളിലും ഉഭയസമ്മതമില്ലാതെയുള്ള ലൈംഗികബന്ധം നിയമവിരുദ്ധമാക്കപ്പെട്ടു.
എന്നാല്‍, നിരക്ഷരത, ദാരിദ്ര്യം, സാമൂഹികാചാരങ്ങള്‍, മതവിശ്വാസങ്ങള്‍, മൂല്യസങ്കല്‍പങ്ങള്‍ തുടങ്ങിയ പല ഘടകങ്ങളും ദാമ്പത്യബലാല്‍സംഗത്തെ നിയമവിരുദ്ധമായി പ്രഖ്യാപിക്കാന്‍ തടസ്സമാണെന്നാണ് മേനകഗാന്ധി പാര്‍ലമെന്റില്‍ പറഞ്ഞത്. അതേസമയം, ഇതുസംബന്ധിച്ചു പഠിക്കാന്‍ നിയുക്തമായ ജസ്റ്റിസ് ജെ എസ് വര്‍മ കമ്മിറ്റി നിരോധനം ഏര്‍പ്പെടുത്തണമെന്നാണ് നിര്‍ദേശിച്ചത്. മന്ത്രിയാവുന്നതിനു മുമ്പ് മേനകഗാന്ധിയും ഇതേ അഭിപ്രായക്കാരിയായിരുന്നുവെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it