ദാദ്രി: മൂന്നുപേര്‍ക്ക് എതിരേ കുറ്റപത്രം
BY Sumeera SMR22 March 2016 3:35 AM GMT
Sumeera SMR22 March 2016 3:35 AM GMT
നോയ്ഡ: മാട്ടിറച്ചി കൈവശംവച്ചെന്നാരോപിച്ച് ദാദ്രിയില്‍ മുഹമ്മദ് അഖ്ലാഖ് എന്ന ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികളിലൊരാളായ സോനു സിസോദിയയെ ഗ്രേറ്റര്‍ നോയ്ഡ പോലിസ് വെറുതെവിട്ടു. സംഭവം നടക്കുമ്പോള്‍ സോനു സ്ഥലത്തുണ്ടായിരുന്നുവെന്നതിന് തെളിവില്ലാത്തതിനാലാണു വിട്ടയച്ചത്. അന്നേരം ഒരു മാളിലായിരുന്നു ഇയാളെന്ന് സിസിടിവി ദൃശ്യങ്ങളും സഹപ്രവര്‍ത്തകരുടെ മൊഴിയും വ്യക്തമാക്കുന്നതായി ദാദ്രി ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് പറഞ്ഞു. ഭീം, പുനീത്, പ്രായപൂര്‍ത്തിയാവാത്ത ഒരു പ്രതി എന്നിവര്‍ക്കെതിരേ പോലിസ് അധിക കുറ്റപത്രം സമര്‍പ്പിച്ചു. കഴിഞ്ഞ വര്‍ഷം സപ്തംബര്‍ 20നായിരുന്നു കേസിനാസ്പദമായ സംഭവം.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT