ദാദ്രിയിലെ കല്യാണ വീട്ടില്‍ ബീഫ് വിഭവം വിളമ്പിയില്ല



ലഖ്‌നോ: പശുവിറച്ചി കഴിച്ചെന്നാരോപിച്ച് ഗോ രക്ഷകരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാഖിന്റെ നാട്ടുകാര്‍ക്ക് ബീഫ് വിഭവങ്ങള്‍ വിളമ്പാന്‍ ഭയം തുടരുന്നു. കഴിഞ്ഞ ദിവസം ദാദ്രിയിലെ ബിസാറ ഗ്രാമത്തില്‍ നടന്ന വിവാഹത്തില്‍ വരന്റെ കൂട്ടര്‍ക്ക് നല്‍കാന്‍ തീരുമാനിച്ച ബീഫ് ബിരിയാണിക്ക് പകരം നല്‍കിയത് കോഴി ബിരിയാണി. വിവാഹത്തിനായി പോത്തിനെ അറുക്കുന്നതിനായി ഭരണാധികാരികളില്‍ നിന്നും അനുമതി കിട്ടിയിരുന്നില്ല. ആദ്യഘട്ടത്തില്‍ ഇറച്ചിക്കായി പോത്തിനെ അറുക്കാന്‍ വധുവിന്റെ പിതാവ് നാസര്‍ മുഹമ്മദ് ശ്രമം നടത്തിയിരുന്നു. എന്നാല്‍, വിവാഹച്ചടങ്ങുകള്‍ തുടരവെ വിവാഹത്തലേന്ന് പോലിസ് ഭീഷണിപ്പെടുത്തി തീരുമാനം മാറ്റിപ്പിക്കുകയായിരുന്നു. എന്നാല്‍, പോലിസ് ആരോപണം നിഷേധിച്ചു.
Next Story

RELATED STORIES

Share it