Flash News

ദളിത് വിദ്യാര്‍ഥിയുടെ മരണം 'കൊലപാതകം', പ്രധാനമന്ത്രി മാപ്പു പറയണമെന്ന് കെജ്‌രിവാള്‍

ദളിത് വിദ്യാര്‍ഥിയുടെ മരണം കൊലപാതകം, പ്രധാനമന്ത്രി മാപ്പു പറയണമെന്ന് കെജ്‌രിവാള്‍
X
aravind kejrivalന്യൂഡല്‍ഹി : ഹൈദരാബാദ് സെന്‍ട്രല്‍ സര്‍വകലാശാലയിലെ ദലിത് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും രാജ്യത്തോട് മാപ്പുപറയണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

സംഭവം ആത്മഹത്യയല്ല, കൊലപാതമാണ്. ജനാധിപത്യത്തിന്റെയും സാമൂഹ്യനീതിയുടെയും സമത്വത്തിന്റെയും കൊലപാതമാണിത്. മോഡി സര്‍ക്കാര്‍ ദലിതരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍ മോഡിയുടെ മന്ത്രിമാര്‍ അഞ്ച് ദലിത് വിദ്യാര്‍ഥികളെ ഭ്രഷ്ട് കല്‍പിച്ച്് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്-- കെജ് രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.

[caption id="attachment_40298" align="alignleft" width="380"]Rohith-Vemula_twitter-@akslal_380 രോഹിത് വെമുല[/caption]

ഹൈദരാബാദ് സെന്‍ട്രല്‍ സര്‍വകലാശാലയിലെ ദലിത് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ കേന്ദ്ര തൊഴില്‍ സഹമന്ത്രി ബന്ദാരു ദത്താത്രേയ, വൈസ് ചാന്‍സലര്‍ അപ്പാറാവു പോദിലെ എന്നിവര്‍ക്കെതിരെ  ആത്മഹത്യാ പ്രേരണക്കുറ്റത്തിനും പട്ടികജാതിവര്‍ഗനിയമ പ്രകാരവും കഴിഞ്ഞദിവസം കേസെടുത്തിരുന്നു.
ആന്ധ്രയിലെ ഗുണ്ടൂര്‍ സ്വദേശിയും സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിയുമായ രോഹിത് വെമുല (26) ആണ് മരിച്ചത്. അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകനായ രോഹിത് ഉള്‍പ്പെടെ അഞ്ചു പേരെ സര്‍വകലാശാല കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എബിവിപി പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. മന്ത്രി ദത്താത്രേയ മാനവ വിഭവശേഷി മന്ത്രാലയത്തിനു നല്‍കിയ പരാതി പ്രകാരമാണ് സസ്‌പെന്‍ഷനെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. പ്രതിഷേധത്തെ തുടര്‍ന്ന് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിരുന്നെങ്കിലും അന്വേഷണം നടന്നുവരുകയായിരുന്നു. ഇതിനിടെ എബിവിപി നേതാവിനെ ആക്രമിച്ചെന്ന് ആരോപിച്ച് ഈ അഞ്ചു വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
[related]രോഹിതിന്റെ മരണത്തെത്തുടര്‍ന്ന് ഡല്‍ഹിയിലും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
വിവിധ വിദ്യാര്‍ഥിസംഘടനകളുടെ നേതൃത്വത്തില്‍ ഇന്നലെ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനു മുന്നില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. മണിക്കൂറുകളോളം പാര്‍ലമെന്റിന് സമീപമുള്ള രാജേന്ദ്രപ്രസാദ് റോഡ് സ്തംഭിപ്പിച്ച സമരക്കാരെ പിരിച്ചുവിടാന്‍ പോലിസിന്് ജലപീരങ്കി പ്രയോഗിക്കേണ്ടി വന്നു. രോഹിതിന്റേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. സര്‍വകലാശാലാ അധികൃതരും എബിവിപിയും കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയവും കേന്ദ്ര തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയയുമാണ് രോഹിതിന്റെ കൊലപാതകത്തിന്റെ ഉത്തരവാദികളെന്നും സമരക്കാര്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it